ആ​ളി​ല്ലാ​തി​രു​ന്ന വീ​ട് കു​ത്തി​ത്തു​റ​ന്ന് സാ​മൂ​ഹ്യവി​രു​ദ്ധ​ർ തീ​യി​ട്ടു
Wednesday, March 27, 2024 3:37 AM IST
ഉപ്പു​ത​റ: വാ​ഗ​മ​ൺ വ​ട്ട​പ്പ​താ​ലി​നു സ​മീ​പം വാ​തി​ൽ ത​ക​ർ​ത്ത് ഉ​ള്ളി​ൽ ക​യ​റി​യ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ തീ​യി​ട്ടു ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. വാ​ഗ​മ​ൺ പു​ത്ത​ൻ​വീ​ട്ടി​ൽ എ​സ്. സി​ജി​മോ​ന്‍റെ വീ​ട്ടി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണ് അ​ക്ര​മം ന​ട​ന്ന​ത്. അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​ന്ന​ര ല​ക്ഷം രൂ​പ​യും ആ​റ് പ​വ​ന്‍റെ സ്വ​ർ​ണ​വും ക​വ​ർ​ന്നി​ട്ടു​ണ്ട്.

സി​ജി​മോ​നും ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളു​മാ​ണ് ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴോ​ടെ സി​ജി​മോ​നും കു​ടും​ബ​വും ത​റ​വാ​ട് വീ​ട്ടി​ലേ​ക്ക് പോ​യി. രാ​ത്രി​യി​ൽ വീ​ടി​നു​ള്ളി​ൽ എ​ന്തൊ​ക്കെ​യോ ശ​ബ്ദം കേ​ട്ട​താ​യി ചൊ​വ്വാ​ഴ്ച രാ​വി​ലെ സ​മീ​പ​വാ​സി പ​റ​ഞ്ഞ​പ്പോ​ഴാ​ണ് സി​ജി​മോ​ൻ വി​വ​രം അ​റി​ഞ്ഞ​ത്.

പ്ര​ധാ​ന വാ​തി​ലും ജ​ന​ലു​ക​ളും ത​ക​ർ​ത്തി​ട്ടു​ണ്ട്. അ​ല​മാ​ര, ഫ്രി​ഡ്ജ്, വാ​ഷിം​ഗ് മെ​ഷീ​ൻ, ടി​വി, അ​ട​ക്ക​മു​ള്ള ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ളും ക​ട്ടി​ൽ തു​ട​ങ്ങി​യ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും തീ​യി​ട്ടു ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. വാ​ഷ് ബേ​സ​നും മ​റ്റും അ​ടി​ച്ചു ത​ക​ർ​ത്തു. വീ​ടി​ന് പു​റ​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി കാ​മ​റ ത​ക​ർ​ത്ത ശേ​ഷ​മാ​ണ് അ​ക്ര​മി​ക​ൾ അ​ക​ത്തു ക​യ​റി​യ​ത്.

അ​ഞ്ചു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടെ​ന്ന് ഉ​ട​മ പ​റ​ഞ്ഞു. സി​ജി​മോ​ന്‍റെ പ​രാ​തി​യി​ൽ വാ​ഗ​മ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.