വ്യാ​ജ ആ​രോ​പ​ണം: ജോ​യ്‌​സി​നെ​തി​രേ ഡീ​ൻ വ​ക്കീ​ൽനോ​ട്ടീ​സ് അ​യ​ച്ചു
Wednesday, March 27, 2024 3:53 AM IST
ക​ട്ട​പ്പ​ന: പൗ​ര​ത്വ നിയമ ഭേ​ദ​ഗ​തിയെ അ​നു​കൂ​ലി​ച്ചു വോ​ട്ട് ചെ​യ്തു എ​ന്നാ​രോ​പി​ച്ചു സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തു പ്ര​ച​രി​പ്പി​ച്ച ജോ​യ്സ് ജോ​ർ​ജി​നെ​തി​രെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ഡീ​ൻ കു​ര്യാ​ക്കോ​സ് വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചു.

പൗ​ര​ത്വ നിയമ ഭേ​ദ​ഗ​തി പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ ഡീ​ൻ കു​ര്യാ​ക്കോ​സ് അ​തി​നെ എ​തി​ർ​ത്തി​ല്ലെ​ന്നും അ​നു​കൂ​ലി​ച്ചു വോ​ട്ട് ചെ​യ്തു​വെ​ന്നു​മാ​ണ് സ​മൂ​ഹമാ​ധ്യ​മ അ​ക്കൗ​ണ്ടി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ൽ ജോ​യ്സ് ജോ​ർ​ജ് പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ, നി​യ​മം പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ താ​ൻ അ​തി​നെ എ​തി​ർ​ത്തു വോ​ട്ട് ചെ​യ്തെ​ന്നും ഡീ​ൻ കു​ര്യാ​ക്കോ​സ് പ​റ​യു​ന്നു. ആ​രോ​പ​ണ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ലം​ഘ​ന​മാ​ണെ​ന്നും പാ​ർ​ല​മെ​ന്‍റി​ൽ എ​തി​ർ​ത്ത് വോ​ട്ട് ചെ​യ്ത​ത് ത​ത്സ​മ​യം എ​ല്ലാ​വ​രും ക​ണ്ട​താ​ണെ​ന്നും ഡീ​ൻ പ​റ​ഞ്ഞു.

ദു​രുദ്ദേ​ശ​ത്തോ​ടുകൂ​ടി​യാ​ണ് വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച​ത്. സ​മൂ​ഹ മ​ധ്യ​ത്തി​ൽ ത​ന്റെ പേ​ര് മോ​ശ​മാ​ക്കാ​നും സ​മ്മ​തി​ദാ​യ​ക​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു രാ​ഷ്ട്രീ​യനേ​ട്ടം കൊ​യ്യു​ന്ന​തി​നു​മാ​ണ് എ​ൽ​ഡി​ഫ് സ്ഥാ​നാ​ർ​ത്ഥി കൂ​ടി​യാ​യ ജോ​യ്സ് ജോ​ർ​ജ് ശ്ര​മി​ച്ച​തെ​ന്ന് ഡീ​ൻ ആ​രോ​പി​ച്ചു.

ആ​രോ​പ​ണം പി​ൻ​വ​ലി​ച്ചു 15 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തൊ​ടു​പു​ഴ​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ. റെ​ജി ജി. ​നാ​യ​ർ മു​ഖേ​ന​യാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്.തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും ഡീ​ൻ കു​ര്യാ​ക്കോ​സ് പ​രാ​തി ന​ൽ​കി.