തോ​പ്രാം​കു​ടി​യി​ൽ പ​ട്ട​യ അ​വ​കാ​ശ പ്ര​ഖ്യാ​പ​ന റാ​ലി
Wednesday, March 27, 2024 3:53 AM IST
ചെ​റു​തോ​ണി: തോ​പ്രാം​കു​ടി പ​ട്ട​യാ​വ​കാ​ശ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ട്ട​യ അ​വ​കാ​ശ പ്ര​ഖ്യാ​പ​ന റാ​ലി​യും ധ​ർ​ണ​യും ന​ട​ന്നു. തോ​പ്രാം​കു​ടി ടൗ​ണി​ൽ ന​ട​ന്ന സ​മ​ര പ​രി​പാ​ടി​ക​ൾ കേ​ര​ള ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ് ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. ജോ​സ് ചെ​രു​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

തോ​പ്രാം​കു​ടി​യി​ലെ നൂ​റു​ക​ണ​ക്കി​ന് ക​ർ​ഷ​ക​രു​ടെ പ​ട്ട​യ വി​ഷ​യ​ത്തി​ൽ പ​രി​ഹാ​രം കാ​ണാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലും പ്ര​ദേ​ശ​ത്ത് റ​വ​ന്യൂ വ​കു​പ്പി​ന്‍റെ പ്ര​തി​കാ​ര ന​ട​പ​ടി​ക​ൾ തു​ട​രു​ന്ന​തി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ് തോ​പ്രാം​കു​ടി പ​ട്ട​യ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ റാ​ലി​യും സാ​യാ​ഹ്ന ധ​ർ​ണ​യും ന​ട​ത്തി​യ​ത്.

സ​മ​രസ​മി​തി ചെ​യ​ർ​മാ​ൻ ജ​യിം​സ് പ​ര​മ​ല യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​പ്രാം​കു​ടി, പെ​രു​ന്തൊ​ട്ടി, മ​ന്നാ​ത്ത​റ, ക​ന​ക​ക്കു​ന്ന് മേ​ഖ​ല​ക​ളി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ പ​ങ്കെ​ടു​ത്ത പ്ര​തി​ഷേ​ധ റാ​ലി​ക്കു ശേ​ഷം ന​ട​ന്ന യോ​ഗ​ത്തി​ൽ ജി​ല്ല​യി​ലെ ഭൂ​സ​മ​ര​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന നേ​താ​ക്ക​ളാ​യ റ​സാ​ക്ക് ചൂ​ര​വേ​ലി, പി.​എം. ബേ​ബി, സാ​ബു വേ​ഴ​മ​നാ​ൽ, സു​നി​ൽ ചി​ന്ന​ക്ക​നാ​ൽ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ പ്ര​സം​ഗി​ച്ചു.