യു​ഡി​എ​ഫ് നേ​താ​ക്ക​ൾ​ക്ക് എ​തി​രേ കേ​സ്
Wednesday, March 27, 2024 3:53 AM IST
കു​മ​ളി: ഇ​ല​ക‌്ഷ​ൻ നി​രീ​ക്ഷ​ക​ന്‍റെ കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ കു​മ​ളി​യി​ൽ അ​ഞ്ച് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. എം.​എം. വ​ർ​ഗീ​സ്, റോ​ബി​ൻ കാ​ര​ക്കാ​ട്ട്, മു​ഹ​മ്മ​ദ് ഷാ​ജി , പി. ​പി. റ​ഹിം, എ​ൽ.​രാ​ജ​ൻ എ​ന്നി​വ​ർ​ക്കെ​തി​രേയാ​ണ് കേ​സ്.

കു​മ​ളി വ്യാ​പാ​രി ഭ​വ​നി​ൽ തി​ങ്ക​ളാ​ഴ്ച ന​ട​ന്ന യു​ഡി​എ​ഫ് മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ന് മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലെ​ന്നു കാ​ട്ടി ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ നി​രീ​ക്ഷ​ക​നാ​യ പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി യോ​ഗ ഹാ​ളി​ലെ​ത്തി. പ്ര​വ​ർ​ത്ത​ക​രു​മാ​യി ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ൻ കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ത്തി​യ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് യു​ഡി​എ​ഫ് ആ​രോ​പി​ച്ചു. കു​റ്റാ​രോ​പി​ത​ർ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.