മോ​ഷ്ടി​ച്ച ഏലക്കയുമായി എത്തിയ ഇ​ത​രസം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ
Wednesday, March 27, 2024 3:53 AM IST
ക​ട്ട​പ്പ​ന : മോ​ഷ്ടി​ച്ച പ​ച്ച ഏ​ല​ക്കാ വി​ൽ​ക്കാ​ൻ ന​ഗ​ര​ത്തി​ലെ​ത്തി​യ ഇ​ത​രസം​സ്ഥാ​ന തൊ​ഴി​ലാ​ളി സ്ത്രീ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണു സം​ഭ​വം. ന​ഗ​ര​ത്തി​ലെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ക്ക​ലു​ള്ള​ത് മോ​ഷ​ണമു​ത​ലാ​ണെ​ന്ന് സം​ശ​യം തോ​ന്നി​യ വ്യാ​പാ​രി​ക​ൾ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു.

പോ​ലീ​സെ​ത്തി​യ​പ്പോ​ൾ ഇ​വ​ർ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന പു​രു​ഷ​ൻ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഏ​താ​നും വ്യാ​പാ​രി​ക​ൾ മോ​ഷ​ണമു​ത​ലു​ക​ൾ വാ​ങ്ങു​ന്ന​തി​നെ​തി​രേ പോ​ലീ​സും മ​ർ​ച്ച​ന്‍റ്​സ് അ​സോ​സി​യേ​ഷ​നും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

28 കി​ലോ​യോ​ളം പ​ച്ച ഏ​ല​ക്ക​യാ​ണ് ഇ​വ​രു​ടെ പ​ക്ക​ൽനി​ന്നു പി​ടി​കൂ​ടി​യ​ത്. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ തോ​ട്ട​ങ്ങ​ളി​ൽ നി​ന്നും മോ​ഷ്ടി​ച്ചുകൊ​ണ്ടു​വ​രു​ന്ന ഏ​ല​ക്ക വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സം​ഭ​വ​ങ്ങ​ൾ ഏ​റി​വ​രു​ക​യാ​ണ്. ഞാ​യ​റാ​ഴ്ച​ക​ളി​ലാ​ണ് കൂ​ടു​ത​ലും മോ​ഷ​ണ​മു​ത​ൽ വി​ൽ​പ്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​രു​ന്ന​ത്.

മ​ല​ഞ്ച​ര​ക്ക് മേ​ഖ​ല​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ഞാ​യ​റാ​ഴ്ച​ക​ളി​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി നേ​താ​ക്ക​ൾ വ്യാ​പാ​രി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.​ഇ​തേത്തു​ട​ർ​ന്ന് മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​രി​ക​ൾ അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ്.