ബ​സ് പി​ന്നോ​ട്ടു​രു​ണ്ട് അ​പ​ക​ടം
Thursday, March 28, 2024 2:59 AM IST
തൊ​ടു​പു​ഴ: സ്റ്റാ​ൻഡിൽ ബ​സ് പി​ന്നോ​ട്ടു​രു​ണ്ട് അ​പ​ക​ടം. ദു​ര​ന്തം ഒ​ഴി​വാ​യി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12-ഓ​ടെ​യാ​ണ് സം​ഭ​വം.

തൊ​ടു​പു​ഴ-​മൂ​ല​മ​റ്റം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ​ബ​സ് പു​റ​പ്പെ​ടു​ന്ന​തി​നു മു​ന്പ് ഡ്രൈ​വ​റു​ടെ അ​ഭാ​വ​ത്തി​ൽ മ​റ്റൊ​രു ജീ​വ​ന​ക്കാ​ര​ൻ സ്റ്റാ​ർ​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.

ബ​സ് പി​ന്നോ​ട്ടു​രു​ണ്ട​തോ​ടെ ഇ​വി​ടെ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​ മൂ​ന്ന് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും ത​ക​ർ​ത്ത് സ​മീ​പ​ത്തെ വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്‍റെ മു​ൻ​ഭാ​ഗ​ത്തേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

ജീ​വ​ന​ക്കാ​രു​ടെ അ​നാ​സ്ഥ​യാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.