ലെ​ൻ​സ്ഫെ​ഡ് ധ​ർ​ണ ന​ട​ത്തി
Thursday, March 28, 2024 3:01 AM IST
തൊ​ടു​പു​ഴ: കു​ടും​ബ​ശ്രീ ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റു​ക​ളെ കെ​ട്ടി​ട​നി​ർ​മാ​ണാ​നു​മ​തി​ക്കു വേ​ണ്ട പ്ലാ​ൻ വ​ര​യ്ക്കു​ന്ന​തി​നു​ള്ള കേ​ന്ദ്ര​ങ്ങ​ളാ​ക്കു​ന്ന​തി​നെ​തി​രേ എ​ൻ​ജി​നി​യ​ർ​മാ​രു​ടെ​യും സൂ​പ്പ​ർ​വൈ​സ​ർ​മാ​രു​ടെ​യും സം​ഘ​ട​ന​യാ​യ ലൈ​സ​ൻ​സ്ഡ് എ​ൻ​ജി​നി​യേ​ഴ്സ് ആൻഡ് സൂ​പ്പ​ർ​വൈ​സേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യു​ടെ മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലെ​ൻ​സ്ഫെ​ഡ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. ശ​ശി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് ബി​ജോ മു​ര​ളി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​ബി. അ​നി​ൽ​കു​മാ​ർ, സം​സ്ഥാ​ന സ​മി​തി​യം​ഗം അ​ഗ​സ്റ്റി​ൻ ജോ​സ​ഫ്,

ലെ​ൻ​സ്ഫെ​ഡ് ജി​ല്ലാ സെ​ക്ര​ട്ട​റി സു​ബി​ൻ ബെ​ന്നി, ട്ര​ഷ​റ​ർ എ​സ്.​രാ​ജേ​ഷ്, ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ കെ. ​ദീ​പ​ക്, കൗ​ണ്‍​സി​ല​ർ അ​ഡ്വ. ജോ​സ​ഫ് ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.