ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യ്ക്കു മു​ന്നി​ൽ വ​ർ​ണവ​സ​ന്തം
Thursday, March 28, 2024 3:18 AM IST
ക​ട്ട​പ്പ​ന: ക​ടു​ത്ത വേ​ന​ലി​ൽ ന​ഗ​രം ചു​ട്ടു​പൊ​ള്ളു​ന്പോ​ൾ പൂ​ക്ക​ളും ഹ​രി​ത ഭം​ഗി​യു​മാ​യി ന​ഗ​ര​ഹൃ​ദ​യ​ത്തി​ൽ ഉ​ദ്യാ​ന​കാ​ഴ്ച​യൊ​രു​ക്കു​ക​യാ​ണ് ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ. ഉ​ദ്യാ​ന പ​രി​പാ​ല​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ​യു​ടെ നീ​ള​ൻ വ​രാ​ന്ത​യി​ൽ 30 ഓ​ളം പു​തി​യ ചെ​ടി​ക​ളാ​ണ് ച​ട്ടി​ക​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

പ​ല നി​റ​ത്തി​ൽ പൂ​ക്ക​ൾ വി​രി​ച്ച് നി​ൽ​ക്കു​ന്ന ക​ട​ലാ​സ് റോ​സച്ചെ​ടി ച​ട്ടി​ക​ൾ ന​ഗ​ര​സ​ഭ​യി​ലെ​ത്തു​ന്ന​വ​ർ​ക്ക് മ​നോ​ഹ​ര കാ​ഴ്ച​യാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. ഉ​ദ്യാ​ന പ​രി​പാ​ല​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 50,000 രൂ​പ​യു​ടെ ന​വീ​ക​ര​ണ​മാ​ണ് ഇ​പ്പോ​ൾ ന​ട​ത്തു​ക. ഇ​തി​ൽ 29,000 രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഇ​പ്പോ​ൾ പൂ​ക്ക​ളോ​ടുകൂ​ടി​യ ചെ​ടിച്ചട്ടി​ക​ൾ വ​രാ​ന്ത​യി​ൽ സ്ഥാ​പി​ച്ച​ത്.

കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​കു​ന്ന​ത​നു​സ​രി​ച്ച് മ​റ്റു ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടി ന​ട​പ്പാ​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാ ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ ജി​ൻ​സ് സി​റി​യ​ക് പ​റ​ഞ്ഞു. തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ല​വി​ലു​ള്ള പൂ​ന്തോ​ട്ട​ത്തി​ലെ ചെ​റു​വൃ​ക്ഷ​ങ്ങ​ൾ വെ​ട്ടി ഒ​തു​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കും. മ​ഴ​യു​ടെ വ​ര​വി​ന​നു​സ​രി​ച്ചാ​യി​രി​ക്കും ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ക.