എ​ഴു​കും​വ​യ​ൽ കു​രി​ശു​മ​ലക​യ​റ്റം; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Thursday, March 28, 2024 3:18 AM IST
ക​ട്ട​പ്പ​ന: കി​ഴ​ക്കി​ന്‍റെ കാ​ൽ​വ​രി എ​ന്ന​റി​യ​പ്പെ​ടു​ന്ന എ​ഴു​കും​വ​യ​ൽ കു​രി​ശു​മ​ല​യി​ൽ ദുഃ​ഖ​വെ​ള്ളി ആ​ച​ര​ണ​ത്തി​ന്‍റെ​യും നോ​ന്പാ​ച​ര​ണ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യു​ള്ള കു​രി​ശു​മ​ല ക​യ​റ്റ​ത്തി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി റെ​ക്ട​ർ ഫാ.​ ജോ​ർ​ജ് പാ​ട​ത്തെ​കു​ഴി, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജോ​ണി പു​തി​യാ​പ​റ​ന്പി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

അ​ര ല​ക്ഷ​ത്തോ​ളം വി​ശ്വാ​സി​ക​ൾ തീ​ർ​ഥാ​ട​ന​ത്തി​ന് എ​ത്തു​മെ​ന്നാ​ണ് സം​ഘാ​ട​ക​രു​ടെ പ്ര​തീ​ക്ഷ. തീ​ർ​ഥാ​ട​ക​ർ​ക്കാ​യി വാ​ഹ​ന പാ​ർ​ക്കിം​ഗ്, പ്രാ​ഥ​മി​ക ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ, ആം​ബു​ല​ൻ​സ് സേ​വ​നം, വി​ശ്ര​മ​സ്ഥ​ല​ങ്ങ​ൾ, കു​ടി​വെ​ള്ളം, നേ​ർ​ച്ചക്ക​ഞ്ഞി എ​ന്നി​വ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

ദുഃ​ഖ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് ടൗ​ണ്‍ ക​പ്പേ​ള​യി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന പീ​ഡാ​നു​ഭ​വ യാ​ത്ര​യ്ക്ക് ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ നേ​തൃ​ത്വം ന​ൽ​കും. മ​ല​മു​ക​ളി​ലെ തീ​ർ​ഥാ​ട​ക ദേ​വാ​ല​യ​ത്തി​ൽ ദുഃ​ഖ​വെ​ള്ളി​യു​ടെ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ബി​ഷ​പ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

പീ​ഡാ​നു​ഭ​വ യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തു​ന്ന വി​ശ്വാ​സി​ക​ൾ ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് മു​ന്പാ​യി ടൗ​ണ്‍ ക​പ്പേ​ള​യി​ൽ എ​ത്ത​ണം. ക​ട്ട​പ്പ​ന​യി​ൽ നി​ന്നും നെ​ടു​ങ്ക​ണ്ട​ത്തു നി​ന്നും രാ​വി​ലെ ആ​റു മു​ത​ൽ കു​രി​ശു​മ​ല​യി​ലേ​ക്ക് കെഎ​സ്ആ​ർ​ടി​സി​യും സ്വ​കാ​ര്യ ബ​സു​ക​ളും സ​ർ​വീ​സ് ന​ട​ത്തും.

ക​ട്ട​പ്പ​ന ഭാ​ഗ​ത്ത് നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​ര​ട്ട​യാ​ർ വ​ലി​യ​തോ​വാ​ള വ​ഴി​യും ഇ​ടു​ക്കി തോ​പ്രാം​കു​ടി ഭാ​ഗ​ത്ത് നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ശാ​ന്തി ഗ്രാം ​വെ​ട്ടി​ക്കാ​മ​റ്റം വ​ഴി​യും അ​ടി​മാ​ലി പാ​റ​ത്തോ​ട് ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ചി​ന്നാ​ർ ഇ​ട്ടി​ത്തോ​പ്പ് വ​ഴി​യും ചെ​മ്മ​ണ്ണാ​ർ നെ​ടു​ങ്ക​ണ്ടം ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ചേ​ന്പ​ളം കൗ​ന്തി വ​ഴി​യും കു​മ​ളി ക​ന്പം​മെ​ട്ട് ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പു​ളി​യ·​ല വ​ട്ട​പ്പാ​റ കൗ​ന്തി വ​ഴി​യും എ​ഴു​കും വ​യ​ലി​ൽ എ​ത്ത​ണം.