കാ​റി​ൽ കഞ്ചാവ് ക​ട​ത്തൽ: യു​വാ​വ് പി​ടി​യി​ൽ
Friday, March 29, 2024 3:15 AM IST
തൊ​ടു​പു​ഴ: കാ​റി​ൽ ക​ട​ത്തി​യ മൂ​ന്നു കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. പ​ഴ​യ​രി​ക്ക​ണ്ടം വ​ര​കു​ളം മ​ണ​പ്പാ​ട്ട് റി​ൻ​സ​ണ്‍(36) ആ​ണ് പി​ടി​യി​ലാ​യ​ത്.​ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ. ജ​യ​ച​ന്ദ്ര​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​നം​കു​ട്ടി ഭാ​ഗ​ത്ത് എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡും ഇ​ടു​ക്കി ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ സ്ക്വാ​ഡും ചേ​ർ​ന്ന് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ൾ​ സ​ഞ്ച​രി​ച്ച കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പെ​രു​ന്പാ​വൂ​രി​ൽ നി​ന്നു വാ​ങ്ങി​യ ക​ഞ്ചാ​വ് ചി​ല്ല​റ വി​ൽ​പ്പ​ന​യ്ക്കാ​യി കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.​ ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ സ്ക്വാ​ഡി​ലെ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​ബ്ദു​ൽ വ​ഹാ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്റ്റേ​റ്റ് എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡി​ലെ ഗ്രേ​ഡ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ബി.​രാ​ജ്കു​മാ​ർ,

ടി.​എ.​അ​നീ​ഷ്, അ​സി.​ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​ഡി.​സേ​വ്യ​ർ, ഓ​ഫീ​സ​ർ​മാ​രാ​യ കെ.​എ​ൻ.​സി​ജു​മോ​ൻ, ലി​ജോ ജോ​സ​ഫ്, ആ​ൽ​ബി​ൻ ജോ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.