കു​ടി​വെ​ള്ള​മി​ല്ലാ​തെ പതിനഞ്ചു കു​ടും​ബ​ങ്ങ​ൾ
Friday, March 29, 2024 3:15 AM IST
മൂ​ല​മ​റ്റം: മ​ന്ത്രി​യെ വി​ളി​ച്ചാ​ൽ മാ​ത്രം കു​ടി​വെ​ള്ള​മെ​ത്തും. ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞാ​ൽ പി​ന്നെ വെ​ള്ള​മി​ല്ല. മൂ​ല​മ​റ്റം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​നു സ​മീ​പ​ത്തെ പ​തി​ന​ഞ്ചോ​ളം കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഈ ​ദു​ര​വ​സ്ഥ.

ഇ​വി​ടെ കി​ട​പ്പുരോ​ഗി​ക​ൾ ഉ​ണ്ടെ​ന്നും വെ​ള്ള​മി​ല്ലെ​ന്നു​മു​ള്ള വി​വ​രം ക​ഴി​ഞ്ഞ​യാ​ഴ്ച മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍റെ ശ്ര​ദ്ധ​യി​ൽ പ്പെടു​ത്തു​ക​യും തു​ട​ർ​ന്നു പി​റ്റേ ദി​വ​സം വെ​ള്ള​മെ​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ൽ നി​ല​വി​ൽ വെ​ള്ളം ​ഇ​ല്ലാ​താ​യി​ട്ട് എ​ട്ടു ദി​വ​സം ക​ഴി​ഞ്ഞു. ജ​ല അ​ഥോ​റി​റ്റി​യി​ൽ ചോ​ദി​ക്കു​ന്പോ​ൾ മോ​ട്ടോർ ത​ക​രാ​റാ​ണെ​ന്നാ​ണ് മ​റു​പ​ടി.

വെ​ള്ള​മി​ല്ലാ​താ​യ​തോ​ടെ വാ​ഹ​ന​ങ്ങ​ളി​ലാ​ണ് ഇ​വി​ടെ വെ​ള്ളം എ​ത്തി​ക്കു​ന്ന​ത്. കു​ടി​വെ​ള്ള വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ജ​ല അ​ഥോ​റി​റ്റി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.