പ്ലാ​സ്റ്റി​ക് ഷെ​ഡി​നു​ള്ളി​ൽ ദു​രി​തജീ​വി​തവുമായി മല്ലിക
Friday, March 29, 2024 3:15 AM IST
ക​ട്ട​പ്പ​ന: സ്വ​രാ​ജ് തൊ​പ്പി​പ്പാ​ള എ​സ്‌സി ​കോ​ള​നി​യി​ലെ ത​ട​ത്തി​ൽപ​റ​മ്പി​ൽ മ​ല്ലി​കാ​സു​രേ​ന്ദ്ര​നും കു​ടും​ബ​ത്തിനും തലചായ്ക്കാൻ ആശ്രയം ഒ​റ്റ​മു​റി പ്ലാ​സ്റ്റിക് ഷെ​ഡ്. ര​ണ്ടു കു​ട്ടി​ക​ളു​മാ​യാ​ണ് ഈ ​കു​ടും​ബം ഇ​തി​നു​ള്ളി​ൽ അ​ന്തി​യു​റ​ങ്ങു​ന്ന​ത്. കൂ​ലി​പ്പ​ണി​ക്കാ​രാ​യ ദ​മ്പ​തി​ക​ൾ​ക്ക് അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത വീ​ട്ടി​ൽ കു​ട്ടി​ക​ളെ ത​നി​ച്ചാ​ക്കി പ​ണി​ക്ക് പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.

12 വ​ർ​ഷമായി പ​ഞ്ചാ​യ​ത്തി​ലും ഗ്രാ​മ​സ​ഭ​യി​ലും അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും ഒ​രു വീ​ടെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യമായില്ല. ലൈ​ഫ് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടെ​ങ്കി​ലും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും മാ​റാ​രോ​ഗി​ക​ൾ​ക്കും വ​യോ​ധി​ക​ർ​ക്കും അ​തി​ദ​രി​ദ്ര​ർ​ക്കും വീ​ടു ന​ൽ​കി​യ ശേ​ഷം മാ​ത്ര​മേ മല്ലികയ്ക്ക് വീ​ട് ന​ൽ​കാ​ൻ ക​ഴി​യൂവെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ഇത്തരത്തിൽ വീ​ട് ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ലി​സ്റ്റി​ൽ വീ​ട് കൊ​ടു​ത്തു തു​ട​ങ്ങി 2 വ​ർ​ഷം ക​ഴി​യ​ണം. പു​തി​യ ലി​സ്റ്റി​ൽനി​ന്നു വീ​ട് ന​ൽ​കിത്തുു​ട​ങ്ങി​യി​ട്ടു​മി​ല്ല.

ക​ഴി​ഞ്ഞ ഗ്രാ​മ​സ​ഭ​യി​ൽ ഇ​വ​ർ​ക്ക് വീ​ട് ന​ൽ​കാ​ൻ തീ​രു​മാ​നം എ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ പ​ഞ്ചാ​യ​ത്ത് ഈ ​തീ​രു​മാ​നം അ​ട്ടി​മ​റി​ച്ച​താ​യാ​ണ് ആ​രോ​പ​ണം. മു​ഖ്യ​മ​ന്ത്രി​യു​ടെ ന​വ​കേ​ര​ള സ​ദ​സി​ൽ അ​പേ​ക്ഷ ന​ൽ​കി​യ​വ​ർ​ക്കേ വീ​ട് ന​ൽ​കാ​ൻ ക​ഴി​യൂ എ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യെങ്കിലും ഇ​വ​രു​ടെ പ​രാ​തി പ​രി​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടില്ല.

അടുത്ത മ​ഴ​ക്കാ​ലം എ​ങ്ങ​നെ താ​ങ്ങും എ​ന്ന ചി​ന്ത​യി​ലാ​ണ് ഇപ്പോൾ ഈ ​കു​ടും​ബം. സു​മ​ന​സു​ക​ൾ ഒ​രു മു​റി​യെ​ങ്കി​ലും അ​ട​ച്ചു​റ​പ്പാ​ക്കാ​ൻ സാ​ഹാ​യി​ച്ചി​രു​ന്നു​വെ​ങ്കി​ൽ എ​ന്ന പ്രാ​ർ​ത്ഥ​ന​യി​ലാ​ണ് മ​ല്ലി​ക​യും കു​ടും​ബ​വും.