വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നെ​തി​രേ വേ​റി​ട്ട പ്ര​തി​ഷേ​ധ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ
Friday, March 29, 2024 3:15 AM IST
ക​ലൂ​ർ: ജ​ന​വാ​സ മേ​ഖ​ല​യി​ലെ വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ. ക​ലൂ​ർ ഐ​പ്പ് മെ​മ്മോ​റി​യ​ൽ ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് വ്യ​ത്യ​സ്ത പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. മു​ള്ള​രി​ങ്ങാ​ട് ന​ട​ന്ന പ​ഠ​നോ​ത്സ​വ​ത്തി​ലാ​ണ് വ​ന്യ​ജീ​വി ആ​ക്ര​മ​ണം ത​ട​യാ​ൻ ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കെ​തിരേ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​ത്.

സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി ഫാ​ത്തി​മ​മോ​ൾ അ​ജാ​സ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. രാ​ത്രികാ​ല​ങ്ങ​ളി​ൽ ആ​ന​യ​ട​ക്ക​മു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ൾ പ്ര​ദേ​ശ​ത്തു ഭീ​തി വി​ത​യ്ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു ഫാ​ത്തി​മ​യു​ടെ പ​രാ​തി.

തു​ട​ർ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​ക്കി​യ പ്ര​തി​ഷേ​ധ ബാ​ന​റി​ൽ ഇ​വ​ർ​ക്കു പു​റ​മേ അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ഒ​പ്പു​രേ​ഖ​പ്പെ​ടു​ത്തി.​തു​ട​ർ​ന്നു ന​ട​ന്ന യോ​ഗ​ത്തി​ൽ ജോ​ഷി ചാ​ക്കോ ഉ​റു​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ ഷാ​ബു കു​ര്യാ​ക്കോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​

എം.​കെ.​ബി​ജു, ജോ​സ​ഫ് സ​ക്ക​റി​യാ​സ്, സോ​ബി സി​ജു, സ​ജി ചെ​റി​യാ​ൻ, ജെ​യ്സ് എം. ​ഏ​ബ്ര​ഹാം,സാ​ലി ഇ​രു​വാ​ക്ക​ൽ, എ​ൻ. എം.​ന​വാ​സ്, ജോ​മോ​ൻ ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.