ക്രി​സ്തു​രാ​ജ​ത്വ സ​ന്ദേ​ശറാ​ലി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Monday, April 22, 2024 11:36 PM IST
രാ​ജാ​ക്കാ​ട്: 2033 ലെ ​ഈ​ശോ​യു​ടെ ഉ​യി​ർ​പ്പി​ന്‍റെ മ​ഹാ​ജൂ​ബി​ലി​ക്ക് മു​ന്നൊ​രു​ക്ക​മാ​യി ഫാ.​ മൈ​ക്കി​ൾ പ​ന​ച്ചി​ക്ക​ൽ വി​സി യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ത്മാ​യ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടീം ​മി​ഷ​ൻ 2K33 എ​ന്ന് നാ​മ​ക​ര​ണം ചെ​യ്തി​രി​ക്കു​ന്ന ദ​ശ​വ​ത്സ​ര ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ടു​ക്കി രൂ​പ​ത​യി​ലെ ക്രി​സ്തു​രാ​ജ ദൈ​വാ​ല​യ​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചു ന​ട​ത്തു​ന്ന ആറാമ​ത് ക്രി​സ്തു​രാ​ജ​ത്വ സ​ന്ദേ​ശ റാ​ലി​ക്ക് രാ​ജാ​ക്കാ​ട് ക്രി​സ്തു​രാ​ജ ഫൊ​റോ​ന പ​ള്ളി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി.​

ആ​ല​പ്പു​ഴ, കൊ​ല്ലം, ച​ങ്ങ​നാ​ശേ​രി രൂ​പ​ത​ക​ളി​ലെ അ​ത്മാ​യ പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ടു​ക്കി രൂ​പ​ത​യി​ലെ രാ​ജ​മു​ടി, മ​ഞ്ഞ​പ്പാ​റ, നെ​ടു​ങ്ക​ണ്ടം മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്ക്കോ​പ്പ​ൽ ദേ​വാ​ല​യ​ങ്ങ​ളി​ലെ​ത്തി​യ സ​ന്ദേ​ശ റാ​ലി രാ​ജാ​ക്കാ​ട് പ​ള്ളി​യി​ലെ​ത്തി സ​മാ​പി​പ്പി​ച്ച​ത്.

2024 ൽ ​കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും 2025ൽ ​നാ​ഗ​ർ​കോ​വി​ൽ മു​ത​ൽ ഗോ​ഹ​ട്ടി വ​രെ​യും 2026ൽ ​ഇ​ന്ത്യ​ക്ക് പു​റ​ത്തേ​ക്കും തു​ട​ർ​ന്നു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ ഭൂ​ഖ​ണ്ഡ​ങ്ങ​ൾ​ക്ക് പു​റ​ത്തേ​ക്കും മ​ഹാ ജൂ​ബി​ലി സ​ന്ദേ​ശം എ​ത്തി​ക്കു​ന്ന​തി​നാ​ണ് ടിം ​മി​ഷ​ൻ 2K33 വോ​ള​ണ്ടി​യ​ർ​മാ​രു​ടെ തീ​രു​മാ​നം.

നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്ന് എ​ൻ​ആ​ർ സി​റ്റി സെ​ന്‍റ്് മേ​രീ​സ് പ​ള്ളി​യി​ൽ എ​ത്തി ന​ട​ത്തി​യ പ്രാ​ർ​ഥ​ന​ക​ൾ​ക്ക് ശേ​ഷം പ​ള്ളി​യ​ങ്ക​ണ​ത്തി​ൽനി​ന്ന് ആ​രം​ഭി​ച്ച പ​ദ​യാ​ത്ര രാ​ജാ​ക്കാ​ട് ക്രി​സ്തു​രാ​ജാ ഫൊ​റോ​ന പ​ള്ളി​യി​ൽ സ​മാ​പി​ച്ചു.​ ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ.​ ഏ​ബ്ര​ഹാം പു​റ​യാ​റ്റ്, രാ​ജാ​ക്കാ​ട് ക്രി​സ്തു​രാ​ജ ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ.​ ജോ​ബി വാ​ഴ​യി​ൽ, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ.​ ജോ​യ​ൽ വ​ള്ളി​ക്കാ​ട്ട്, ഫാ.​ ജെ​യി​ൻ ക​ണി​യോ​ടി​ക്ക​ൽ, ഇ​ട​വ​ക അത്മാ​യ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് പ​ദ​യാ​ത്ര സം​ഘ​ത്തെ സ്വീ​ക​രി​ച്ചു.

തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ശേ​ഷം ഇ​ടു​ക്കി രൂ​പ​ത ബിഷപ് മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ ടീം​മി​ഷ​ൻ 2K33 യു​മാ​യി സ​ഹ​ക​രി​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ കോ- ​ഓ​ർഡി​നേ​റ്റ​ർ​മാ​രാ​യ കെ.​വി. സെ​ബാ​സ്റ്റ്യ​ൻ - 9497673257, പി.​വി. ജോ​സ​ഫ്- 8547866515 എ​ന്ന ന​മ്പ​റുകളിൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.