പ​രാ​ജ​യ ഭീ​തി​യി​ൽ യു​ഡി​എ​ഫ് വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു: ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി
Tuesday, April 16, 2019 10:13 PM IST
ക​ട്ട​പ്പ​ന: പ​രാ​ജ​യം ഉ​റ​പ്പാ​യ​തോ​ടെ യു​ഡി​എ​ഫ് വ്യാ​ജ​പ്ര​ചാ​ര​ണം അ​ഴി​ച്ചു​വി​ട്ട് സ​മ്മ​തി​ദാ​യ​ക​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ​ഫ് കു​ഴി​പ്പി​ള്ളി​ൽ ആ​രോ​പി​ച്ചു. ആ​ത്മീ​യ നേ​താ​ക്ക​ളെ അ​ധി​ക്ഷേ​പി​ച്ചും വൈ​ദി​ക​രെ ആ​ക്ഷേ​പി​ച്ചും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി യു​ഡി​എ​ഫ് ന​ട​ത്തു​ന്ന ത​രം​താ​ണ പ്ര​വ​ർ​ത്ത​ന​ത്തെ നി​യ​ന്ത്രി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​ക​ണം.
ജോ​യ്സ് ജോ​ർ​ജി​ന്‍റെ വി​ജ​യം ഉ​റ​പ്പാ​യ​തോ​ടെ​യാ​ണ് ഇ​വ​ർ വ്യാ​ജ​രേ​ഖ​ക​ളും നു​ണ​പ്ര​ചാ​ര​ണ​വു​മാ​യി ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. പൊ​തു വി​ഷ​യ​ങ്ങ​ളേ​യും സാ​മൂ​ഹ്യ പ്ര​ശ്ന​ങ്ങ​ളേ​യും സ​ത്യ​സ​ന്ധ​ത​യോ​ടെ സ​മീ​പി​ക്കു​ന്ന​തി​നു​പ​ക​രം കാ​ല​ങ്ങ​ളാ​യി സ്വീ​ക​രി​ച്ചു​വ​രു​ന്ന മാ​ന്യ​ത​യി​ല്ലാ​ത്ത ന​ട​പ​ടി​ക​ളാ​ണ് ഇ​വ​ർ തു​ട​രു​ന്ന​ത്. സ​മി​തി​യു​ടെ പി​ന്തു​ണ വി​ഷ​യാ​ധി​ഷ്ഠി​ത​മാ​ണ്. ഇ​ടു​ക്കി​യു​ടെ കാ​ർ​ഷി​ക പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജോ​യ്സ് ജോ​ർ​ജി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും ജോ​സ​ഫ് കു​ഴി​പ്പി​ള്ളി​ൽ പ​റ​ഞ്ഞു.