ബി​ജെ​പി​യെ പു​റ​ത്താ​ക്കാ​നു​ള്ള സു​വ​ർ​ണാ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം: ഉ​മ്മ​ൻ ചാ​ണ്ടി
Saturday, April 20, 2019 10:15 PM IST
അ​ടി​മാ​ലി: ബി​ജെ​പി സ​ർ​ക്കാ​രി​നെ പു​റ​ത്താ​ക്കാ​നു​ള്ള സു​വ​ർ​ണാ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ​ചാ​ണ്ടി. കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കാ​നെ​ത്തി​യ​തോ​ടെ ഇ​ടു​ക്കി​ക്കും സു​വ​ർ​ണാ​വ​സ​ര​മാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​തെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം അ​ടി​മാ​ലി​യി​ൽ സം​ഘ​ടി​പ്പി​ച്ച പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം​ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​യ​നാ​ടി​നും ഇ​ടു​ക്കി​ക്കും സ​മാ​ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. രാ​ഹു​ൽ ഗാ​ന്ധി​യി​ലൂ​ടെ വ​യ​നാ​ടി​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്പോ​ൾ രാ​ഹു​ൽ ഗാ​ന്ധി​ക്കൊ​പ്പം​ചേ​ർ​ന്ന്് ഡീ​ൻ കു​ര്യാ​ക്കോ​സി​ന് ഇ​ടു​ക്കി​യു​ടെ പ്ര​ശ്ന​ങ്ങ​ളും പ​രി​ഹ​രി​ക്കാ​നാ​കും. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പി​ണ​റാ​യി സ​ർ​ക്കാ​രി​നു​ള്ള താ​ക്കീ​താ​യി മാ​റ​ണം. മോ​ദി സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷം രാ​ജ്യ​ത്തെ
പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ളെ ദ്രോ​ഹി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ഉ​മ്മ​ൻ​ ചാ​ണ്ടി കു​റ്റ​പ്പെ​ടു​ത്തി.

പ​ര​സ്യ പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ​മാ​ത്രം അ​വ​ശേ​ഷി​ക്കേ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രി​ൽ വാ​നോ​ളം ആ​വേ​ശം ഉ​യ​ർ​ത്തി​യാ​ണ് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി അ​ടി​മാ​ലി​യി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സി​നാ​യി വോ​ട്ട​ഭ്യ​ർ​ഥി​ക്കാ​ൻ എ​ത്തി​യ​ത്.

അ​ടി​മാ​ലി​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ എം.​ബി. സൈ​നു​ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ എ.​കെ. മ​ണി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, എം.​ജെ. ജേ​ക്ക​ബ്, കെ.​എ. സി​യാ​മോ​ൻ, സാ​ബു പ​ര​വ​രാ​ക​ത്ത്, കെ.​എ. കു​ര്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ര​ക്ത​സാ​ക്ഷി​ക​ളാ​യ ഷു​ഹൈ​ബ്, ശ​ര​ത് ലാ​ൽ, കൃ​പേ​ഷ് തു​ട​ങ്ങി​യ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളും ഡീ​ൻ കു​ര്യാ​ക്കോ​സി​നാ​യി വോ​ട്ട​ഭ്യ​ർ​ഥി​ച്ച് അ​ടി​മാ​ലി​യി​ൽ എ​ത്തി​യി​രു​ന്നു.

അ​തേ​സ​മ​യം ഇ​ട​തു സ്ഥാ​നാ​ർ​ഥി ജോ​യ്സ് ജോ​ർ​ജി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം അ​ടി​മാ​ലി​യി​ൽ സം​ഘ​ടി​പ്പി​ച്ച റോ​ഡ് ഷോ​യ്ക്കെ​ത്തി​യ ഇ​ട​തു യു​വ​ജ​ന പ്ര​വ​ർ​ത്ത​ക​രും സ​മ്മേ​ള​ന​ത്തി​നെ​ത്തി​യ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്കം കൈ​യാ​ങ്ക​ളി​യു​ടെ വ​ക്കി​ലെ​ത്തി.