സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ കാ​ണാ​താ​യ സം​ഭ​വം: അ​ന്വേ​ഷ​ണം ത​മി​ഴ്നാ​ട്ടി​ലേ​ക്കും
Sunday, July 14, 2019 9:39 PM IST
നെ​ടു​ങ്ക​ണ്ടം: ച​തു​രം​ഗ​പ്പാ​റ പാ​റ​മ​ട​യി​ൽ നി​ന്നും ഡി​റ്റ​ണേ​റ്റ​റും ജ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ളും കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ത​മി​ഴ്നാ​ട്ടി​ലേ​ക്ക് വ്യാ​പി​പ്പി​ച്ചു. നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ല​ഭി​ച്ച​താ​യി സൂ​ച​ന​യു​ണ്ട്. പാ​റ​മ​ട​യി​ൽ പു​ല​ർ​ച്ചെ​യെ​ത്തി​യ ജീ​പ്പും ബൈ​ക്കു​ക​ളും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം.
സ്ഫോ​ട​ക വ​സ്തു​ക്ക​ൾ കാ​ണാ​താ​യ സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ൽ ത​മി​ഴ്നാ​ട് വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​റ​മ​ട​യി​ൽ നി​ന്നു​മാ​ണ് 800 ജ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ളും 200 ഡി​റ്റ​നേ​റ്റ​റു​ക​ളും കാ​ണാ​താ​യ​ത്.
ജ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ളും ഡി​റ്റ​നേ​റ്റ​റു​ക​ളും സൂ​ക്ഷി​ച്ചി​രു​ന്ന ഗോ​ഡൗ​ണി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്താ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. ഒ​രു​മാ​സം 250 കി​ലോ ജ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ളും അ​ത്ര​യും ത​ന്നെ ഡി​റ്റ​നേ​റ്റ​റു​ക​ളു​മാ​ണു സ​ർ​ക്കാ​ർ ക്വാ​റി​ക്ക് അ​നു​വ​ദി​ക്കു​ന്ന​ത്.
ഇ​വ​യി​ൽ നി​ന്നാ​ണ് 800 സ്റ്റി​ക്കു​ക​ളും 200 ഡി​റ്റ​നേ​റ്റ​റു​ക​ളും കേ​ബി​ളു​ക​ളും ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മോ​ഷ​ണം​ന​ട​ന്ന രാ​ത്രി ര​ണ്ടു​ബൈ​ക്കു​ക​ളി​ൽ നാ​ലു​പേ​രും തൊ​ട്ടു പി​റ​കി​ലാ​യി ഒ​രു ജീ​പ്പും പാ​റ​മ​ട​യി​ൽ എ​ത്തി​യ​താ​യി ഒ​രു​വീ​ട്ടി​ലെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്.
ഡോ​ഗ് സ്ക്വാ​ഡി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ടു​പേ​രു​ടെ ബൂ​ട്ട് പ്രി​ന്‍റു​ക​ളും ത​മി​ഴ്നാ​ട് വ​ന​മേ​ഖ​ല​യി​ൽ നി​ന്നും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ പേ​പ്പ​ർ ക​ഷ​ണ​ങ്ങ​ളും ക​ണ്ടെ​ത്തി. മോ​ഷ്ടി​ച്ച ഡി​റ്റ​ണേ​റ്റ​ർ വ​ന​ത്തി​നു​ള്ളി​ലേ​ക്കു ക​ട​ത്തി​യെ​ന്നാ​ണ് നി​ഗ​മ​നം.