വേ​റി​ട്ട രു​ചി​യ​നു​ഭ​വം സ​മ്മാ​നി​ച്ച് മ​ര​ത്ത​ക്കാ​ളി
Monday, July 15, 2019 10:18 PM IST
മ​റ​യൂ​ർ: ഭൂ​രി​ഭാ​ഗം കേ​ര​ളീ​യ​ർ​ക്കും പ​രി​ചി​ത​മ​ല്ലാ​ത്ത മ​ര​ത്ത​ക്കാ​ളി വേ​റി​ട്ട രു​ചി​യ​നു​ഭ​വ​മാ​കു​ന്നു. മ​റ​യൂ​ർ, മൂ​ന്നാ​ർ ഭാ​ഗ​ങ്ങ​ളി​ൽ ഒ​ട്ടും പ്രാ​ധാ​ന്യ​മി​ല്ലാ​തെ നി​ന്നി​രു​ന്ന മ​ര​ത്ത​ക്കാ​ളി​ക​ൾ​ക്ക് ഇ​പ്പോ​ൾ വി​പ​ണി​യി​ലെ ന​വാ​ഗ​ത​ൻ എ​ന്ന​നി​ല​യി​ൽ വ​ലി​യ പ്ര​ധാ​ന്യ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ബം​ഗ​ളൂ​രു ഭാ​ഗ​ത്തു​ള്ള സൂ​പ്പ​ർ - ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും ചെ​ന്നൈ​യി​ലു​മാ​ണ് പു​ത്ത​ൻ പ​ഴ​മാ​യി മ​റ​യൂ​രി​ലെ പ​ഴ​ഞ്ച​ൻ പ​ഴം അ​വ​ത​രി​ച്ചി​രി​ക്കു​ന്ന​ത്.

മ​റ​യൂ​ർ തോ​ട്ട​ങ്ങ​ളി​ൽ അ​ങ്ങി​ങ്ങാ​യി​നി​ന്ന മു​ത്ത​ശി പ​ഴ​ത്തി​ന് പ്ര​ധാ​ന്യം ല​ഭി​ച്ച​തോ​ടെ നാ​ട്ടു​കാ​രും മ​ര​ത്ത​ക്കാ​ളി ചെ​ടി​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കി തു​ട​ങ്ങി. മു​ൻ​പ് വെ​ട്ടി​ക്ക​ള​ഞ്ഞി​രു​ന്ന​വ​ർ ഇ​പ്പോ​ൾ തോ​ട്ട​ങ്ങ​ളി​ൽ എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളെ വ​ലി​യ ഗ​മ​യോ​ടെ മ​ര​ത്ത​ക്കാ​ളി​യെ പ​രി​ച​യ​പ്പെ​ടു​ത്താ​നും ഗു​ണ​ഗ​ണ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​നും തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

പു​റ​മെ​നി​ന്നു നോ​ക്കു​ന്പോ​ൾ നി​ത്യ​വ​ഴു​ത​ന​യു​ടെ രൂ​പ​സാ​ദൃ​ശ്യ​വും മു​റി​ച്ചു​ക​ഴി​ഞ്ഞാ​ൽ ത​ക്കാ​ളി​ക്കു സ​മാ​ന​മാ​യ ഉ​ൾ​ഭാ​ഗ​വു​മാ​ണ് മ​ര​ത്ത​ക്കാ​ളി​യെ​ന്ന് മ​ല​യാ​ള നാ​മ​ത്തി​ലും ശീ​മ​ക​ത്തി​രി എ​ന്ന് പ്രാ​ദേ​ശി​ക​പേ​രി​ലും അ​റി​യ​പ്പെ​ടു​ന്ന ഈ ​പ​ഴം. ക​ത്തി​രി എ​ന്ന ത​മി​ഴ് വാ​ക്കി​ന്‍റെ അ​ർ​ഥം വ​ഴു​ത​ന​ങ്ങ എ​ന്നാ​ണ്. മൂ​ന്നാ​ർ, കാ​ന്ത​ല്ലൂ​ർ മേ​ഖ​ല​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി കാ​ണു​ന്ന ഇ​തി​ന്‍റെ രു​ചി വേ​റി​ട്ട അ​നു​ഭ​വ​മാ​ണ്. മ​ധു​രം അ​ല്ലെ​ങ്കി​ലും വേ​റി​ട്ട രൂ​ചി​യാ​ണ്.

മ​ര​ത്ത​ക്കാ​ളി പ​ഴു​ക്കു​ന്ന​തി​ന് മു​ൻ​പ് ക​റി​വ​യ്ക്കാ​നും ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. ശീ​മ​ക​ത്തി​രി​യും ഉ​ണ​ക്ക​മീ​നു​മി​ട്ട് ത​യാ​റാ​ക്കു​ന്ന ക​രി​വാ​ട് (ഉ​ണ​ക്ക​മീ​ൻ) - ക​ത്തി​രി ക​റി അ​ഞ്ചു​നാ​ട​ൻ ഗ്രാ​മ​ങ്ങ​ളി​ലെ പ​തി​വ് വി​ഭ​വ​മാ​ണ്. വൈ​കി​യെ​ത്തി​യ മ​ഴ​യി​ൽ ഹ​രി​താ​ഭ​മാ​യി തീ​ർ​ന്ന തോ​ട്ട​ങ്ങ​ളി​ൽ ചു​വ​ന്നു​തു​ടു​ത്ത പ​ഴ​ങ്ങ​ൾ വി​ള​ഞ്ഞു​കി​ട​ക്കു​ന്ന​ത് ക​ർ​ഷ​ക​നും കാ​ഴ്ച​ക്കാ​ര​നും മ​നം​മ​യ​ക്കു​ന്ന കാ​ഴ്ച​യാ​ണ്. മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ, മൂ​ന്നാ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ് പ്ര​ധാ​ന ഉ​പ​ഭോ​ക്താ​ക്ക​ൾ. ഓ​വ​ൽ ആ​കൃ​തി​യി​ൽ കാ​ണ​പെ​ടു​ന്ന പ​ഴ​ത്തി​ന്‍റെ ഉ​ള്ളി​ൽ ത​ക്കാ​ളി​യു​ടെ ഉ​ൾ​വ​ശ​ത്തി​നു സ​മാ​ന​മാ​യി വി​ത്തു​ക​ളോ​ടു​കൂ​ടി കാ​ണ​പ്പെ​ടു​ന്ന ഭാ​ഗ​മാ​ണ് ഭ​ക്ഷി​ക്കു​ന്ന​ത്. ഒ​ട്ടും മ​ധു​ര​മി​ല്ലാ​തെ​ത​ന്നെ ആ​സ്വാ​ദ്യ​ക​ര​മാ​യ രു​ചി അ​നു​ഭ​വം ക​ഴി​ക്കു​ന്ന​വ​ർ​ക്ക് ന​ൽ​കു​ന്ന മ​ര​ത്ത​ക്കാ​ളി വാ​ങ്ങാ​ൻ ധാ​രാ​ളം​പേ​ർ എ​ത്തു​ന്നു​ണ്ട്.

ഏ​ഥ​ൻ​സ്, പെ​റു എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലാ​ണ് ഈ ​സ​സ്യം ആ​ദ്യം ക​ണ്ടെ​ത്തി​യ​താ​യി രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. തോ​ട്ടം നി​ർ​മാ​ണ​ത്തി​നാ​യി മൂ​ന്നാ​റി​ലെ​ത്തി​യ യൂ​റോ​പ്യ​ൻ​മാ​രാ​ണ് ഇ​വി​ടെ ഇ​ത് വ​ച്ചു​പി​ടി​പ്പി​ച്ച​തെ​ന്നു ക​രു​തു​ന്നു.

വ​ർ​ഷ​ങ്ങ​ളാ​യി മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലെ തോ​ട്ട​ങ്ങ​ളി​ൽ ഇ​വ വ​ള​രാ​റു​ണ്ടെ​ങ്കി​ലും വ്യാ​വ​സാ​യി​ക പ്രാ​ധാ​ന്യം കൈ​വ​രി​ച്ച​ത് അ​ടു​ത്ത​കാ​ല​ത്ത് മാ​ത്ര​മാ​ണ്. ഒ​രു​ട​ണ്ണി​ന​ടു​ത്ത് ഉ​ത്പാ​ദ​ന​മാ​ണ് നി​ല​വി​ൽ കാ​ന്ത​ല്ലൂ​ർ -മ​റ​യൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​ത്.

ട്രീ ​ടൊ​മാ​റ്റോ ടാ​മ​റി​ല്ലാ എ​ന്നാ​ണ് ഇ​തി​ന്‍റെ ഇം​ഗ്ലീ​ഷ് നാ​മം. ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലാ​ണ് ഇ​വ സു​ല​ഭ​മാ​യി ല​ഭി​ക്കു​ന്ന​ത്.

പ​തി​ന​ഞ്ച് മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ൽ വ​ള​രു​ന്ന ഒ​രു ചെ​ടി​യി​ൽ​നി​ന്നും ഇ​രു​പ​ത് കി​ലോ​ഗ്രാം​വ​രെ വി​ള​വ് ല​ഭി​ക്കും. പ​ഴ​ത്തി​നു​ള്ളി​ലെ വി​ത്തി​ൽ നി​ന്നു​ള്ള തൈ ​വ​ള​ർ​ത്തി​യാ​ണ് കൃ​ഷി ആ​രം​ഭി​ക്കു​ന്ന​ത്. തൈ ​ന​ട്ട് മൂ​ന്നു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ വി​ള​വ് ല​ഭി​ച്ചു​തു​ട​ങ്ങും. 12 വ​ർ​ഷം​വ​രെ വി​ള​വ് ല​ഭി​ക്കു​മെ​ന്ന് കാ​ന്ത​ല്ലൂ​രി​ലെ ക​ർ​ഷ​ക​ർ പ​റ​യു​ന്നു. നാ​ലു​ഡി​ഗ്രി​മു​ത​ൽ 20 ഡി​ഗ്രി വ​രെ ചൂ​ടാ​ണ് അ​നു​യോ​ജ്യ കാ​ലാ​വ​സ്ഥ. 10 അ​ടി അ​ക​ല​ത്തി​ലാ​ണ് ചെ​ടി​ക​ൾ ന​ടാ​റു​ള്ള​ത്. ചാ​ണ​കം മാ​ത്ര​മാ​ണ് നി​ല​വി​ൽ വ​ള​മാ​യി ന​ൽ​കു​ന്ന​ത്.

വൈ​റ്റ​മി​ൻ എ​യും അ​യ​ണും ധാ​ര​ള​മാ​യി അ​ട​ങ്ങി​യി​ട്ടു​ള്ള മ​ര​ത്ത​ക്കാ​ളിí​വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്്. ന്യൂ​സി​ലാ​ന്‍റാ​ണ് ലോ​ക​ത്ത് ഏ​റ്റ​വു​മ​ധി​കം ട്രീ ​ടൊ​മാ​റ്റോ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്.