മൂ​വാ​റ്റു​പു​ഴ-തൊ​ടു​പു​ഴ-കാ​ഞ്ഞി​ര​പ്പ​ള്ളി ചെ​യി​ൻ സ​ർ​വീ​സ് ആ​രം​ഭി​ച്ചു
Monday, July 15, 2019 10:18 PM IST
തൊ​ടു​പു​ഴ: മൂ​വാ​റ്റു​പു​ഴ-തൊ​ടു​പു​ഴ-കാ​ഞ്ഞി​ര​പ്പ​ള്ളി റൂ​ട്ടി​ൽ കെഎ​സ്ആ​ർ​ടി​സി ലി​മി​റ്റ​ഡ് സ്റ്റോ​പ്പ്, ഓ​ർ​ഡി​ന​റി ചെ​യി​ൻ സ​ർ​വീ​സ് ആ​രം​ഭി​ച്ചു. തൊ​ടു​പു​ഴ ഡി​പ്പോ​യി​ൽ​നി​ന്നു പ​ത്തു ബ​സു​ക​ളാ​ണ് ചെ​യി​ൻ സ​ർ​വീ​സി​നാ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

ദി​വ​സ​വും രാ​വി​ലെ ആ​റു​മു​ത​ൽ രാ​ത്രി 8.30 വ​രെ 30 മി​നി​റ്റ് ഇ​ട​വേ​ള​യി​ൽ മൂ​വാ​റ്റു​പു​ഴ​യി​ൽ​നി​ന്നും തൊ​ടു​പു​ഴ വ​ഴി കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലേ​ക്കും തി​രി​ച്ചും സ​ർ​വീ​സു​ണ്ട്. ചെ​യി​ൻ സ​ർ​വീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം തൊ​ടു​പു​ഴ ഡി​ടി​ഒ ആ​ർ. മ​നേ​ഷ് ജീ​വ​ന​ക്കാ​ർ​ക്ക് ലോ​ഗ് ഷീ​റ്റും റാ​ക്കും ന​ൽ​കി നി​ർ​വ​ഹി​ച്ചു.

പ​ത്തു ബ​സു​ക​ളാ​ണ് പു​തി​യ സ​ർ​വീ​സി​നാ​യി അ​നു​വ​ദി​ച്ചി​രു​ന്ന​തെ​ങ്കി​ലും അ​ഞ്ചു ബ​സു​ക​ളാ​ണ് തിങ്കളാഴ്ച ​മു​ത​ൽ ഓ​ടി​ത്തു​ട​ങ്ങി​യ​ത്. പു​തു​താ​യി അ​നു​വ​ദി​ച്ച ചെ​യി​ൻ സ​ർ​വീ​സു​ക​ൾ 15 മു​ത​ൽ ആ​രം​ഭി​ക്ക​ണ​മെ​ന്ന് കെ​എ​സ്ആ​ർ​ടി​സി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ (ഓ​പ്പ​റേ​ഷ​ൻ​സ്) നേ​ര​ത്തെ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഒ​രു​മാ​സം മു​ൻ​പു​ത​ന്നെ ചെ​യി​ൻ സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത് നീ​ട്ടി​ക്കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു.

കെ​എ​സ്ആ​ർ​ടി​സി ലാ​ഭ​ക​ര​മാ​ക്കാ​ൻ വേ​ണ്ടി​യാ​ണ് ഫാ​സ്റ്റ് പാ​സ​ഞ്ച​ർ സ​ർ​വീ​സു​ക​ളും മ​റ്റും വെ​ട്ടി​ക്കു​റ​ച്ച് കൂ​ടു​ത​ൽ ചെ​യി​ൻ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ കോ​ർ​പ​റേ​ഷ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തി​ലൂ​ടെ 200 കോ​ടി രൂ​പ​യു​ടെ അ​ധി​ക​വ​രു​മാ​ന​മു​ണ്ടാ​ക്കാ​നാ​ണ് കെഎ​സ്ആ​ർ​ടി​സി ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സാ​ധാ​ര​ണ​ക്കാ​രാ​യ യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​കു​ന്ന റൂ​ട്ടു​ക​ളി​ൽ കൂ​ടു​ത​ൽ ചെ​യി​ൻ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. പ്ര​ധാ​ന പാ​ത​ക​ളാ​യ എം​സി റോ​ഡ്, കെ.​കെ. റോ​ഡ് എ​ന്നി​വ​യെ ബ​ന്ധി​പ്പി​ച്ചാ​ണ് തൊ​ടു​പു​ഴ​യി​ൽ​നി​ന്നും പു​തി​യ ചെ​യി​ൻ സ​ർ​വീ​സു​ക​ൾ.