ദു​ര​ന്ത​നി​വാ​ര​ണ​ത്തി​നു ഡെ​പ്യൂ​ട്ടി ക​ള​ക്ട​റെ നി​യ​മി​ക്ക​ണം: എം​പി
Monday, July 15, 2019 10:18 PM IST
തൊ​ടു​പു​ഴ: കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ക​ളും മ​ല​യി​ടി​ച്ചി​ലും പ്ര​ള​യ​വും പോ​ലു​ള്ള പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ള്ള ഇ​ടു​ക്കി ജി​ല്ല​യി​ൽ ഇ​തു​വ​രെ ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റി​നു മാ​ത്ര​മാ​യി ഒ​രു ഡ​പ്യൂ​ട്ടി ക​ള​ക്ട​റു​ടെ ത​സ്തി​ക അ​നു​വ​ദി​ക്കു​ക​യോ അ​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യോ ചെ​യ്യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ആ​വ​ശ്യ​പ്പെ​ട്ടു.
ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​ള​യ​വും അ​തേ​തു​ട​ർ​ന്നു​ണ്ടാ​യ ആ​ൾ​നാ​ശ​ത്തി​നും സ​ർ​ക്കാ​രി​ന്‍റെ​യും ജ​ന​ങ്ങ​ളു​ടെ​യും കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ സ്വ​ത്തി​നും കൃ​ഷി​നാ​ശ​ത്തി​നും കാ​ര​ണം യാ​തൊ​രു വ്യ​ക്ത​ത​യും ആ​സൂ​ത്ര​ണ​വു​മി​ല്ലാ​ത്ത ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റാ​യ​തി​നാ​ൽ സ​ർ​ക്കാ​ർ ഇ​ക്കാ​ര്യം പ​രി​ഗ​ണി​ക്ക​ണം.
പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ കു​റ​വു​ള്ള മ​റ്റു ജി​ല്ല​ക​ളി​ൽ ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റി​നു മാ​ത്ര​മാ​യി ഒ​രു ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ​ക്ക് ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്പോ​ൾ കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ള്ള​തും മു​ല്ല​പ്പെ​രി​യാ​ർ അ​ട​ക്കം ഏ​റ്റ​വും കൂ​ടു​ത​ൽ അ​ണ​ക്കെ​ട്ടു​ക​ളു​മു​ള്ള ഇ​ടു​ക്കി​യി​ലേ​ക്ക് ഒ​രു ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ത​സ്തി​ക അ​നു​വ​ദി​ച്ച് ഈ ​ഓ​ഫീ​സ​ർ​ക്ക് പ്ര​ത്യേ​കം ചു​മ​ത​ല ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി, റ​വ​ന്യു മ​ന്ത്രി, ചീ​ഫ് സെ​ക്ര​ട്ട​റി, റ​വ​ന്യു സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്ക് എം​പി ക​ത്തു​ന​ല്കി.