ശു​ചി​ത്വ പ​രി​പാ​ല​ന​ത്തി​നു വ​ഴി​കാ​ട്ടി​ക​ളാ​യി ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യും 18 പ​ഞ്ചാ​യ​ത്തു​ക​ളും
Monday, July 15, 2019 10:21 PM IST
ക​ട്ട​പ്പ​ന: ഹ​രി​ത​കേ​ര​ളം സ​മ​ഗ്ര ശു​ചി​ത്വ പ​രി​പാ​ല​ന​ത്തി​ന്‍റെ വ​ഴി​കാ​ട്ടി​ക​ളാ​യി ജി​ല്ല​യി​ലെ 19 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ ക​ണ്ടെ​ത്തി. ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യും ആ​ല​ക്കോ​ട്, ക​രി​മ​ണ്ണൂ​ർ, കോ​ടി​ക്കു​ളം, കു​ട​യ​ത്തൂ​ർ, ഉ​ടു​ന്പ​ന്നൂ​ർ, വ​ണ്ണ​പ്പു​റം, വെ​ള്ളി​യാ​മ​റ്റം, കു​മാ​ര​മം​ഗ​ലം, പു​റ​പ്പു​ഴ, മ​ണ​ക്കാ​ട്, മ​രി​യാ​പു​രം, കു​മ​ളി, അ​ടി​മാ​ലി, ശാ​ന്ത​ൻ​പാ​റ, നെ​ടു​ങ്ക​ണ്ടം, പാ​ന്പാ​ടും​പാ​റ, രാ​ജാ​ക്കാ​ട്, ച​ക്കു​പ​ള്ളം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളു​മാ​ണ് ക​ർ​മ​പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കു​ന്ന​ത്. ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന ശി​ൽ​പ​ശാ​ല​യി​ൽ പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന ക​ല​ണ്ട​ർ ത​യാ​റാ​ക്കി. ഇ​തു​പ്ര​കാ​രം ഒ​ൻ​പ​ത് പ​ഞ്ചാ​യ​ത്തു​ക​ളെ ഒ​ക്ടോ​ബ​ർ 31-നു​മു​ന്പും ബാ​ക്കി​യു​ള്ള​വ​യെ മാ​ർ​ച്ച് 31-ന​ക​വും മി​ക​ച്ച മാ​തൃ​ക​ക​ളാ​ക്കി മാ​റ്റും. എ​ല്ലാ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ, പൊ​തു ജൈ​വ​മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​നം, അ​ജൈ​വ മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​തി​നു ഹ​രി​ത​ക​ർ​മ സേ​ന, മാ​ലി​ന്യ സം​ഭ​ര​ണ​ത്തി​നും നി​ക്ഷേ​പി​ക്കു​ന്ന​തി​നും ക്ര​മീ​ക​ര​ണം, ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ ന​ട​പ്പാ​ക്ക​ൽ, ച​ട്ട​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള നി​യ​മ​ന​ട​പ​ടി എ​ന്നി​വ​യാ​ണ് ബീ​ക്ക​ണ്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ​ജ്ജ​മാ​ക്കു​ന്ന​ത്.
മാ​ലി​ന്യ​ര​ഹി​ത പൊ​തു​നി​ര​ത്തു​ക​ൾ, ഉ​പ​യോ​ഗ​ക്ഷ​മ​മാ​യ പൊ​തു​ജ​ലാ​ശ​യ​ങ്ങ​ൾ, മാ​ലി​ന്യ​വും പാ​ഴ് വ​സ്തു​ക്ക​ളും ക​ത്തി​ക്കാ​ത്ത പ്ര​ദേ​ശം, പു​ന​ഃചം​ക്ര​മ​ണം ചെ​യ്യാ​ൻ ക​ഴി​യാ​ത്ത വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കാ​ത്ത പ്ര​ദേ​ശം, ജൈ​വ കൃ​ഷി വ്യാ​പ​ക​മാ​ക്ക​ൽ, മ​ലി​ന​ജ​ലം ഒ​ഴു​ക്കാ​ത്ത പ്ര​ദേ​ശം, വെ​ളി​യി​ട വി​സ​ർ​ജ​ന ര​ഹി​ത​പ്ര​ദേ​ശം എ​ന്നി​വ​യാ​ണ് ബീ​ക്ക​ണ്‍ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സൂ​ച​ക​ങ്ങ​ൾ.
ഇ​തി​ലേ​ക്കെ​ത്തു​ന്ന​തി​നാ​യി മാ​ലി​ന്യ​ത്തി​ന്‍റെ അ​ള​വ് കു​റ​യ്ക്കാ​ൻ ഡി​സ്പോ​സി​ബി​ളു​ക​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കും. 50 മൈ​ക്രോ​ണി​ൽ താ​ഴെ​യു​ള്ള പ്ലാ​സ്റ്റി​ക്കി​ന്‍റെ നി​രോ​ധ​നം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കും. സ്ഥാ​പ​ന​ങ്ങ​ളി​ലും പൊ​തു​പ​രി​പാ​ടി​ക​ളി​ലും ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ ക​ർ​ശ​ന​മാ​ക്കും. അ​തോ​ടൊ​പ്പം പു​ന​രു​പ​യോ​ഗ​സാ​ധ്യ​മാ​യ ബ​ദ​ലു​ക​ൾ സൗ​ജ​ന്യ​മാ​യോ കു​റ​ഞ്ഞ​വാ​ട​ക​യി​ലോ ല​ഭ്യ​മാ​ക്കും. പ്ര​കൃ​തി സൗ​ഹൃ​ദ വ​സ്തു​ക്ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നൊ​പ്പം അ​നാ​വ​ശ്യ​മാ​യ​വ ഒ​ഴി​വാ​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന ശീ​ല​വത്ക​ര​ണ കാ​ന്പ​യി​നു​ക​ളും സം​ഘ​ടി​പ്പി​ക്കും.
വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ചെ​റു ടൗ​ണ്‍​ഷി​പ്പു​ക​ളി​ലും മ​ലി​ന​ജ​ലം ഫ​ല​പ്ര​ദ​മാ​യി സം​സ്ക​രി​ക്കാ​ൻ സം​വി​ധാ​ന​മൊ​രു​ക്കും. അ​പ​ക​ടം നി​റ​ഞ്ഞ ഇ-​വേ​സ്റ്റ്, ബി​ൽ​ഡിം​ഗ് വേ​സ്റ്റ്, മാ​ർ​ക്ക​റ്റ് വേ​സ്റ്റ്, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ എ​ന്നി​വ​യും കി​ട​പ്പി​ലാ​യ രോ​ഗി​ക​ളു​ടെ ചി​കി​ത്സാ​നു​ബ​ന്ധ മാ​ലി​ന്യ​വും സു​ര​ക്ഷി​ത​മാ​യി സം​സ്ക​രി​ക്കും.
ഇ​തി​നു​പു​റ​മേ ഗ്രീ​ൻ പ്രോ​ട്ടോ​കോ​ളി​നെ മു​ൻ​നി​ർ​ത്തി വ​ലി​യ​തോ​തി​ലു​ള്ള കാ​ന്പ​യി​നു​ക​ൾ സം​ഘ​ടി​പ്പി​ക്കും. അ​ങ്ക​ണ​വാ​ടി, ന​ഴ്സ​റി കു​ട്ടി​ക​ളെ ഉ​ൾ​പ്പെ​ടെ ഈ ​പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​ക്കും. കു​ട്ടി​ക​ൾ മു​ഖേ​ന സോ​ഷ്യ​ൽ ഓ​ഡി​റ്റി​നും സം​വി​ധാ​ന​മൊ​രു​ക്കും. ബീ​ക്ക​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ശി​ൽ​പ​ശാ​ല​യി​ൽ ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രു​മു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു. സം​സ്ഥാ​ന ഹ​രി​ത​കേ​ര​ളം പ്രോ​ജ​ക്ട് ക​ണ്‍​സ​ൾ​ട്ട​ന്‍റ് എ​ൻ. ജ​ഗ​ജീ​വ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഹ​രി​ത​കേ​ര​ളം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജി.​എ​സ്. മ​ധു, ശു​ചി​ത്വ​മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സാ​ജു സെ​ബാ​സ്റ്റ്യ​ൻ, കു​ടും​ബ​ശ്രീ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ജേ​ഷ്, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ കെ.​കെ. ഷീ​ല, ക്ലീ​ൻ കേ​ര​ള ക​ന്പ​നി ജി​ല്ലാ മാ​നേ​ജ​ർ പ്ര​ദീ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.