ക​ടു​വാ​ത്തോ​ലു​മാ​യി പി​ടി​യി​ലാ​യ സം​ഘ​ത്തെ റി​മാ​ൻ​ഡു​ചെ​യ്തു
Wednesday, July 17, 2019 10:21 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: ക​ടു​വ​യു​ടെ തോ​ലു​മാ​യി വ​ന​പാ​ല​ക​ർ പി​ടി​കൂ​ടി​യ അ​ഞ്ചം​ഗ സം​ഘ​ത്തെ റി​മാ​ൻ​ഡു​ചെ​യ്തു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ നാ​ര​ായ​ണ​ൻ (71), ച​ക്ക​രൈ (63), മു​രു​ക​ൻ (42), ക​റു​പ്പു​സ്വാ​മി (54), ര​ത്തി​ന​വേ​ൽ (50) എ​ന്നി​വ​രെ​യാ​ണ് പീ​രു​മേ​ട് ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി 15 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡു​ചെ​യ്ത​ത്.

തി​ങ്ക​ളാ​ഴ്ച​യാ​ണ് പെ​രി​യാ​ർ ക​ടു​വാ​സ​ങ്കേ​തം വ​ള്ള​ക്ക​ട​വ് റേ​ഞ്ച് ഓ​ഫീ​സ​റും സം​ഘ​വും വ​ണ്ടി​പ്പെ​രി​യാ​ർ അ​ന്പ​ത്തൊ​ന്പ​താം മൈ​ലി​ൽ​നി​ന്ന് അ​ഞ്ചം​ഗ സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്.

ക​ടു​വാ​തത്തോ​ൽ ആ​വ​ശ്യ​ക്കാ​രെ​ന്ന വ്യാ​ജേ​ന പ്ര​തി​ക​ളു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തു​ക​യും ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​നാ​യി പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്താ​മെ​ന്നു​പ​റ​ഞ്ഞ് ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

പ്ര​തി​ക​ൾ ര​ക്ഷ​പെ​ടാ​തി​രി​ക്കു​ന്ന​തി​നാ​യി ത​മി​ഴ്നാ​ട് മു​ത​ൽ നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യാ​ണ് വ​ന​പാ​ല​ക​ർ പ്ര​തി​ക​ളെ വ​ല​യി​ലാ​ക്കി​യ​ത്.

238. സെ​ന്‍റി​മീ​റ്റ​ർ നീ​ള​വും 95 സെ​ന്‍റീ​മീ​റ്റ​ർ വീ​തി​യു​മു​ള​ള തോ​ലാ​ണ് പ്ര​തി​ക​ളി​ൽ​നി​ന്നും പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.