ദേ​വാ​ല​യ​ത്തി​ന്‍റെ മ​തി​ൽ കാ​ട്ടാ​ന ത​ക​ർ​ത്തു
Friday, August 16, 2019 10:04 PM IST
മൂ​ന്നാ​ർ: ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യെ​ത്തി​യ കാ​ട്ടാ​ന മൂ​ന്നാ​ർ ടൗ​ണി​ലെ ജ​ന​ങ്ങ​ളു​ടെ ഉ​റ​ക്കം​കെ​ടു​ത്തി.
രാ​ത്രി 11-ഓ​ടെ മൂ​ന്നാ​ർ ടൗ​ണി​നു സ​മീ​പ​ത്തു​ള്ള വീ​ടു​ക​ളു​ടെ സ​മീ​പ​ത്തെ​ത്തി​യ കാ​ട്ടാ​ന കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ചു. മൂ​ന്നാ​ർ ടൗ​ണി​ലു​ള്ള മൗ​ണ്ട് കാ​ർ​മ​ൽ ദേ​വാ​ല​യ​ത്തി​ന്‍റെ മ​തി​ലും ത​ക​ർ​ത്തു.
ഒ​രു​വ​ർ​ഷം​മു​ന്പും ഇ​തേ​സ്ഥ​ല​ത്ത് കാ​ട്ടാ​ന​യെ​ത്തി​യി​രു​ന്നു.

ഓ​ട്ടോ​റി​ക്ഷ ക​ത്തി മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ച സം​ഭ​വം ആ​ത്മ​ഹ​ത്യ​യെ​ന്ന് പോ​ലീ​സ്

ക​ട്ട​പ്പ​ന: ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ ക​ത്തി ഡ്രൈ​വ​ർ മ​രി​ച്ച സം​ഭ​വം ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നു പോ​ലീ​സ്. വെ​ള്ള​യാം​കു​ടി ഞാ​ലി​പ​റ​ന്പി​ൽ ഫ്രാ​ൻ​സി​സാ​ണ് (റെ​ജി-50) ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം പൊ​ള്ള​ലേ​റ്റ് മ​രി​ച്ച​ത്. ക​ട്ട​പ്പ​ന എ​കെ​ജി പ​ടി​ക്കു​സ​മീ​പ​ത്തെ വ​ള​വി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ ക​ത്തി​യ​മ​രു​ക​യാ​യി​രു​ന്നു.
ക​ത്തി​ന​ശി​ച്ച ഓ​ട്ടോ​റി​ക്ഷ​യി​ൽ പെ​ട്രോ​ളി​ന്‍റെ​യും മ​ണ്ണെ​ണ്ണ​യു​ടെ​യും ഗ​ന്ധ​മു​ണ്ടാ​യി​രു​ന്നു. ഫ്രാ​ൻ​സി​സ് പ​ന്പി​ൽ​നി​ന്നു പെ​ട്രോ​ൾ വാ​ങ്ങി​യ​തി​ന്‍റെ ര​സീ​ത് പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ പെ​ട്രോ​ൾ സൂ​ക്ഷി​ച്ച ക​ന്നാ​സി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളും ക​ണ്ടെ​ടു​ത്തു.