നി​ര​ത്തു​ക​ളി​ൽ സു​ര​ക്ഷി​ത യാ​ത്ര​യ്ക്ക് രൂ​പ​രേ​ഖ​യു​മാ​യി ട്രാ​ഫി​ക് അ​ദാ​ല​ത്ത്
Saturday, August 17, 2019 10:36 PM IST
തൊ​ടു​പു​ഴ: നി​ര​ത്തു​ക​ളി​ൽ ദി​നം​പ്ര​തി​യു​ണ്ടാ​കു​ന്നഅ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നും മ​നു​ഷ്യ​ജീ​വ​നു​ക​ൾ പൊ​ലി​യാ​തി​രി​ക്കു​ന്ന​തി​നും സു​ര​ക്ഷി​ത​മാ​യ യാ​ത്ര ഒ​രു​ക്കു​ന്ന​തി​നു​മാ​യി ഇ​ടു​ക്കി ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന വ​ഴി​ക്ക​ണ്ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തൊ​ടു​പു​ഴ വ്യാ​പാ​രി ട്ര​സ്റ്റ് ഹാ​ളി​ൽ ട്രാ​ഫി​ക് ലോ​ക് അ​ദാ​ല​ത്ത് ന​ട​ത്തി. വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ സ​ർ​വേ​യി​ലൂ​ടെ റോ​ഡ് അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നാ​യി ഏ​ർ​പ്പെ​ടു​ത്തേ​ണ്ട സം​വി​ധാ​ന​ങ്ങ​ളെ കു​റി​ച്ച് രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യ ശേ​ഷ​മാ​ണ് അ​ദാ​ല​ത്ത് ന​ട​ത്തി​യ​ത്.

ഹൈ​ക്കോ​ട​തി ജ​ഡ്ജി പി. ​ഉ​ബൈ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സസ് അ​ഥോ​റി​റ്റി ചെ​യ​ർ​മാ​നും ജി​ല്ലാ ജ​ഡ്ജി​യു​മാ​യ മു​ഹ​മ്മ​ദ് വ​സിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി തൊ​ടു​പു​ഴ​യി​ൽ വ​ഴി​ക്ക​ണ്ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ട്രാ​ഫി​ക് നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക്ക​ര​ണം, വാ​ഹ​ന​പ​രി​ശോ​ധ​ന, കൗ​ണ്‍​സലിം​ഗ് എ​ന്നി​വ ന​ട​ത്തി പ​രി​ശോ​ധ​ന​ക​ളി​ൽ ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ക്കു​ക, ഇ​ൻ​ഷ്വറ​ൻ​സ് ഇ​ല്ലാ​ത്ത വാ​ഹ​നം നി​ര​ത്തി​ൽ ഇ​റ​ക്കു​ക തു​ട​ങ്ങി ഒ​ട്ടേ​റെ ഗൗ​ര​വ​ത​ര​മാ​യ കേ​സു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു.വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ൽ​ന​ട​യാ​യി ന​ട​ത്തി​യ ജ​ന​കീ​യ സ​ർ​വേ​യി​ലൂ​ടെ തു​ട​ക്കം കു​റി​ച്ച പ​ദ്ധ​തി​യി​ലൂ​ടെ റോ​ഡ്അ​പ​ക​ട​ങ്ങ​ളു​ടെ കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്താ​നാ​യി.

ജം​ഗ്ഷ​നു​ക​ളി​ൽ സ്പീ​ഡ് നി​യ​ന്ത്ര​ണ​ത്തി​നു​ള്ള സം​വി​ധാ​നം, ദി​ശാ ബോ​ർ​ഡു​ക​ൾ, മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ, കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ ജാ​ഗ്ര​ത​യി​ല്ലാ​യ്മ, അ​ശാ​സ്ത്രീ​യ​മാ​യ ബ​സ് സ്റ്റോ​പ്പു​ക​ൾ, ബ​സ് റൂ​ട്ട് പ്ര​ശ്ന​ങ്ങ​ൾ, സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്, നി​യ​മ​വി​രു​ദ്ധ​മാ​യ ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ൻ​ഡു​ക​ൾ, ഫു​ട്പാ​ത്തു​ക​ളു​ടെ​യും റോ​ഡ് പു​റ​ന്പോ​ക്കു​ക​ളു​ടെ​യും അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ൾ, അ​ശാ​സ്ത്രീ​യ​മാ​യ വ​ഴി​യോ​ര​ക്ക​ച്ച​വ​ടം, വ​ണ്‍​വേ സം​വി​ധാ​ന​ത്തി​ലെ ത​ക​രാ​റു​ക​ൾ ഇ​വ​യെ​ല്ലാം പ​രി​ഹ​രി​ക്കേ​ണ്ട​തു​ണ്ട്.

ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ളെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും ജ​ന​ങ്ങ​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് ട്രാ​ഫി​ക് ലോ​ക് അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ച​ത്. ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി ദി​നേ​ശ് എം. ​പി​ള്ള, തൊ​ടു​പു​ഴ മു​നി​സി​പ്പൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ. ജെ​സി ആ​ന്‍റ​ണി, തൊ​ടു​പു​ഴ ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അഡ്വ. ജോ​ളി ജെ​യിം​സ്, മു​ൻ ജി​ല്ലാ ജ​ഡ്ജി സി.​വി. ഫ്രാ​ൻ​സി​സ്, അഡ്വ.സി .​കെ. വി​ദ്യാ​സാ​ഗ​ർ, അഡ്വ.ജെ​യിം​സ് ആ​ന​ക്ക​ല്ലു​ങ്ക​ൽ, റി​ട്ട. പി​ഡ​ബ്ല്യു​ഡി എ​ൻ​ജി​നി​യ​ർ കെ. ​എ​സ്.​അ​ശോ​ക്, റി​ട്ട. ജോ​യി​ന്‍റ് ആ​ർ​ടി​ഒ സി.​എ​സ്. ഡേ​വി​ഡ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.