ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​ർ പി​ടി​യി​ൽ
Sunday, August 18, 2019 10:09 PM IST
അ​ടി​മാ​ലി: ര​ണ്ടു കേ​സു​ക​ളി​ലാ​യി ക​ഞ്ചാ​വു​മാ​യി മൂ​ന്നു യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി.
എ​റ​ണാ​കു​ളം ഇ​ട​ക്കൊ​ച്ചി പെ​രു​ന്പ​ട​പ്പ് കോ​തി​രി​ത്ത​റ ലെ​നി ജോ​ണ്‍​സ​ണ്‍ (20), ചാ​ണ​യി​ൽ റോ​മി ജോ​യി (20) എ​ന്നി​വ​രെ വ​ട്ട​വ​ട ടോ​പ്പ് സ്റ്റേ​ഷ​നി​ൽ​നി​ന്നും അ​ടി​മാ​ലി കീ​ഴേ​ത്ത് വി​ഷ്ണു സ​ന്തോ​ഷി (19) നെ ​അ​ടി​മാ​ലി പ​ഴ​യ റോ​ഡി​ൽ​നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്.
മൂ​ന്നു​പേ​രി​ൽ​നി​ന്നു​മാ​യി 120 ഗ്രാം ​ഉ​ണ​ക്ക ക​ഞ്ചാ​വും ബൈ​ക്കു​ക​ളും പി​ടി​ച്ചെ​ടു​ത്തു.
അ​ടി​മാ​ലി നാ​ർ​ക്കോ​ട്ടി​ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സം​ഘം ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ലാ​ണ് മൂ​വ​രും പി​ടി​യി​ലാ​യ​ത്.
എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​കെ. പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​എ​ച്ച്. രാ​ജീ​വ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സാ​ന്‍റി തോ​മ​സ്, എ.​സി. നെ​ബു, കെ.​എ​സ.് മീ​രാ​ൻ, പി.​വി. സു​ജി​ത്ത്, എ​സ്.​പി. ശ​ര​ത്ത് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു