കി​ട​പ്പു​രോ​ഗി​ക​ളു​ടെ ഭ​വ​ന സ​ന്ദ​ർ​ശ​നം
Sunday, August 18, 2019 10:10 PM IST
ചെ​റു​തോ​ണി: സാ​ന്ത്വ​നം ട്ര​സ്റ്റ് അം​ഗ​ങ്ങ​ളും പാ​ലി​യേ​റ്റീ​വ് വോ​ള​ണ്ടി​യ​ർ​മാ​രും ഇ​ന്ന് കി​ട​പ്പു​രോ​ഗി​ക​ളു​ടെ ഭ​വ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും. ഇ​ടു​ക്കി ഏ​രി​യ​യി​ലെ ക​ഞ്ഞി​ക്കു​ഴി, കാ​മാ​ക്ഷി, വാ​ത്തി​ക്കു​ടി, വാ​ഴ​ത്തോ​പ്പ്, മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഭ​വ​ന​സ​ന്ദ​ർ​ശ​നം. 790 രോ​ഗി​ക​ളാ​ണ് അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യു​ള്ള​ത്. സാ​ന്ത്വ​നം ട്ര​സ്റ്റി​ന്‍റെ 200 വോ​ള​ണ്ടി​യ​ർ​മാ​രാ​ണ് ഭ​വ​ന​സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്. സാ​ന്ത്വ​നം ട്ര​സ്റ്റി​ന്‍റെ ഹോം ​കെ​യ​ർ ടീ​മും ഭ​വ​ന സ​ന്ദ​ർ​ശ​നം ന​ട​ത്തും. ഹോം ​കെ​യ​ർ യൂ​ണി​റ്റ് വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി ഉ​ദ്ഘാ​ട​നം​ചെ​യ്തു.

ആ​ദ​രി​ച്ചു

വ​ണ്ണ​പ്പു​റം: കാ​ളി​യാ​ർ മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​നി​ലെ പ്രാ​യാ​ധി​ക്യം മൂലം ക​ച്ച​വ​ടം നി​ർ​ത്തി വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ന്ന​വ​രെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ചോ​ല​ക്കു​ണ്ട് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് എ.​പി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​നി റെ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ കെ.​എ​ച്ച്. അ​സീ​സ്, സ​ത്യ​ദാ​സ് , ബി​നീ​ഷ് ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലാ​ലു കു​ട്ട​പ്പ​ൻ സ്വാ​ഗ​ത​വും ബൈ​ജു അ​ഴി​ക​ണ്ണി​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു,.