കാ​ളി​യാ​ർ ഫൊ​റോ​ന സ​മി​തി പ്ര​തി​ഷേ​ധി​ച്ചു
Monday, August 19, 2019 9:49 PM IST
കാ​ളി​യാ​ർ: ക്രൈ​സ്ത​വ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​ണ്‍, പെ​ണ്‍ മി​ശ്ര പ​ഠ​നം സു​ര​ക്ഷി​ത​മ​ല്ലെ​ന്ന മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ജ​ഡ്ജി എ​സ്. വൈ​ദ്യ​നാ​ഥ​ന്‍റെ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ്, കെ ​സി വൈ ​എം കാ​ളി​യാ​ർ ഫൊ​റോ​ന സ​മി​തി സം​യു​ക്ത യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. മ​തേ​ത​ര​ത്വ​ത്തി​നും മ​ത സൗ​ഹാ​ർ​ദ​ത്തി​നും മ​ാഹാ​ത്മ്യം ക​ല്പി​ക്കു​ന്ന ഭാ​ര​ത​ത്തി​ൽ നീ​തി ന്യാ​യ വ്യ​വ​സ്ഥി​തി​യ്ക്ക് അ​പ​മാ​ന​മാ​യി മാ​റാ​വു​ന്ന ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ൾ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തെ അ​വ​ഹേളി​ക്കു​ന്ന​താ​ണെ​ന്നും ഭാ​ര​ത​ത്തി​നും ഭാ​ര​ത ജ​ന​ത​യ്ക്കും ക്രൈ​സ്ത​വ​ർ ന​ൽ​കി​യ മ​ഹ​ത്താ​യ സേ​വ​ന​ങ്ങ​ളെ വ​ർ​ഗീ​യ വ​ത്ക​ര​ണ​ത്തി​ലൂ​ടെ രാ​ജ്യ​ത്തി​ന്‍റെ പു​രോ​ഗ​തി​ക്കും ഐ​ക്യ​ത്തി​നും ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ൾ ത​ട​സം സൃ​ഷ്ടി​ക്കു​മെ​ന്നും ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍ ആ​നി​ക്കോ​ട്ടി​ൽ പ​റ​ഞ്ഞു. ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ഗ​ർ​വാ​സീ​സ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ജോ​ർ​ജ് പീ​ച്ചാ​നി​ക്കു​ന്നേ​ൽ, കെ ​സി വൈ ​എം ഡ​യ​റ​ക്ട​ർ ഫാ. ​അ​ല​ക്സ് താ​ണി​ക്കു​ന്നേ​ൽ, സോ​ജ​ൻ ജോ​സ്, തോ​മ​സ് തെ​ള്ളി​യാ​ങ്ക​ൽ, കെ ​സി വൈ ​എം ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജോ​സ്, സെ​ക്ര​ട്ട​റി ആ​ൽ​ബി​ൻ സോ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജേ​ക്ക​ബ് അ​രി​യ്ക്കാ​പ്പി​ള്ളി സ്വാ​ഗ​ത​വും മാ​ത്യു ചീ​ക​പ്പാ​റ ന​ന്ദി​യും പ​റ​ഞ്ഞു.