മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യി​ൽ ക​ല്ലാ​ർ റോ​ഡ്
Monday, August 19, 2019 9:51 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ട​ത്തി​നു​സ​മീ​പം ക​ല്ലാ​റി​ൽ റോ​ഡ് മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യി​ൽ. ക​ല്ലാ​ർ - രാ​മ​ക്ക​ൽ​മേ​ട് റോ​ഡി​ൽ ക​ല്ലാ​റി​ൽ കൊ​ടും​വ​ള​വി​നു സ​മീ​പ​ത്താ​ണ് മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യു​ള്ള​ത്. ചെ​ങ്കു​ത്താ​യ ഈ ​സ്ഥ​ല​ത്ത് ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ന്പ​ത​ര​യോ​ടെ വ​ൻ​മ​രം ക​ട​പു​ഴ​കി​വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രു​ന്നു. മ​ര​ത്തോ​ടൊ​പ്പം മ​ണ്ണും ഇ​ടി​ഞ്ഞു​വീ​ണി​ട്ടു​ണ്ട്.
മ​രം 11 കെ​വി വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് പ​തി​ച്ച​തോ​ടെ പോ​സ്റ്റ് ഒ​ടി​യു​ക​യും എ​ൽ​ടി ലൈ​നി​ന്േ‍​റ​ത​ട​ക്കം ക​ന്പി​ക​ൾ പൊ​ട്ടു​ക​യും ചെ​യ്തി​രു​ന്നു. ഇ​തു​മൂ​ലം രാ​ത്രി പ​ത്തോ​ടെ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചി​രു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി മ​രം മു​റി​ച്ചു​മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്. ത​ക​രാ​റി​ലാ​യ വൈ​ദ്യു​തി​ബ​ന്ധം ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കി.
ഈ ​ഭാ​ഗ​ത്ത് മ​ണ്ണ് ഏ​തു​നി​മി​ഷ​വും ഇ​ടി​ഞ്ഞു​വീ​ഴാ​വു​ന്ന നി​ല​യി​ലാ​ണ്. ഞാ​യ​റാ​ഴ്ച മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ​യാ​യി​രു​ന്നു. മ​ഴ​യേ​ത്തു​ട​ർ​ന്നാ​ണ് മ​രം ക​ട​പു​ഴ​കി വീ​ണ​ത്.
മു​ന്പും ഈ​ഭാ​ഗ​ത്ത് പ​ല​ത​വ​ണ മ​ണ്ണി​ടി​ഞ്ഞ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​ട്ടു​ണ്ട്.
ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ രാ​മ​ക്ക​ൽ​മേ​ട്ടി​ലേ​ക്കും തൂ​ക്കു​പാ​ലം ക​ട്ട​പ്പ​ന തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന വ​ഴി​കൂ​ടി​യാ​ണി​ത്.