അ​ന​ധി​കൃ​ത ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​നം റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​ഞ്ഞു
Tuesday, August 20, 2019 10:11 PM IST
നെ​ടു​ങ്ക​ണ്ടം : ജ​പ്തി ന​ട​പ​ടി​ക​ൾ നേ​രി​ടു​ന്ന ഭൂ​മി​യി​ൽ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ച്ച ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​നം ത​ഹ​സി​ൽ​ദാ​രു​ടെ നേ​ത്യ​ത്വ​ത്തി​ൽ ത​ട​ഞ്ഞു. കു​ഴി​ത്തൊ​ളു കു​ഴി​ക​ണ്ട​ത്ത് അ​ന​ധി​കൃ​ത പാ​റ​മ​ട​യി​ൽ നി​ന്നും പാ​റ​പൊ​ട്ടി​ക്കു​ന്ന​തി​നു​ള്ള കൂ​ടം, ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പിക്കു​ന്ന​തി​നു​ള്ള വ​യ​റു​ക​ൾ, ബി​റ്റു​ക​ൾ തു​ട​ങ്ങി​യ​വ റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചെ​ടു​ത്തു. റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യ​ത​റി​ഞ്ഞ് പാ​റ​മ​ട ജീ​വ​ന​ക്കാ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.
അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ച്ച് വ​രു​ന്ന പാ​റ​മ​ട​യെ​ക്കു​റി​ച്ച് നാ​ട്ടു​കാ​ർ ന​ൽ​കി​യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് റ​വ​ന്യു വ​കു​പ്പ് അ​ധി​കൃ​ത​ർ എ​ത്തി​യ​ത്. ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് പൊ​ട്ടി​ച്ച് മാ​റ്റി​യ പാ​റ​യും മെ​റ്റ​ലും അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി. കു​ഴി​ക​ണ്ട​ത്തി​ൽ കു​രു​വി​ക്കാ​ട്ട് വീ​ട്ടി​ൽ പ​രേ​ത​നാ​യ തോ​മ​സി​ന്‍റെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടേ​യും പേ​രി​ലു​ള്ള ഒ​ൻ​പ​ത് ഏ​ക്ക​ർ ഭൂ​മി​യി​ലാ​ണ് പാ​റ​മ​ട പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​ത്. ഉ​ടു​ന്പ​ൻ​ചോ​ല ത​ഹ​സിൽ​ദാ​ർ, ക​രു​ണാ​പു​രം സ്പെ​ഷ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ, റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ, ക​ന്പം​മെ​ട്ട് പോ​ലീ​സ് എ​ന്നി​വ​രു​ടെ നേ​ത്യ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.