പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ​തി​രെ കേ​സ്
Tuesday, August 20, 2019 10:12 PM IST
മൂ​ന്നാ​ർ: പ​തി​നേ​ഴു​കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച യു​വാ​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ണ്ണ​ൻ​ദേ​വ​ൻ ക​ന്പ​നി ല​ക്ഷ്മി എ​സ്റ്റേ​റ്റി​ൽ പി.​അ​നീ​ഷി​നെ​തി​രെ​യാ​ണ് (22) മൂ​ന്നാ​ർ പോ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ചി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ ക​ഴി​ഞ്ഞ ദി​വ​സം കാ​ണാ​താ​യി​രു​ന്നു.
പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പി​റ്റേ ദി​വ​സം പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി അ​നീ​ഷ് പ​ല ത​വ​ണ മൂ​ന്നാ​റി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വ​ച്ച്പീ​ഡി​പ്പി​ച്ച​താ​യി പെ​ണ്‍​കു​ട്ടി മൊ​ഴി ന​ൽ​കി. ഫോ​ണ്‍ ചെ​യ്താ​ൽ എ​ടു​ക്കാ​ത്ത​തി​ലു​ള​ള വി​ഷ​മ​ത്തി​ലാ​ണ് ഹോ​സ്റ്റ​ലി​ൽ നി​ന്നു​മി​റ​ങ്ങി പോ​യ​തെ​ന്നും പെ​ണ്‍​കു​ട്ടി മൊ​ഴി ന​ൽ​കി.
പെ​ണ്‍​കു​ട്ടി​യെ പോ​ലീ​സ് ചൈ​ൽ​ഡ് ലൈ​നി​ന് കൈ​മാ​റി. പാ​ല​ക്കാ​ട് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് പി​ന്നീ​ട് മൂ​ന്നാ​ർ പോ​ലീ​സി​ന് കൈ​മാ​റി. പ്ര​തി​യാ​യ യു​വാ​വ് ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.