വ​ണ്ടി​പ്പെ​രി​യാ​ർ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ
Wednesday, August 21, 2019 10:09 PM IST
വ​ണ്ടി​പ്പെരി​യാ​ർ: ടൗ​ണി​ൽ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ഗ​താ​ഗ​ത​ക്കു​രു​ക്ക് സൃ​ഷ്ടി​ക്കു​ന്നു.

പാ​ർ​ക്കിം​ഗി​ന് ആ​വ​ശ്യ​മാ​യ സ്ഥ​ലം ഉ​ണ്ടാ​യി​ട്ടും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പ​വും ശ​ക്ത​മാ​വു​ക​യാ​ണ്.

വ​ണ്ടി​പ്പെ​രി​യാ​റി​ൽ പു​തു​താ​യി നി​ർ​മി​ച്ച പാ​ല​ത്തി​ലും പ​രി​സ​ര​്ര​ദേ​ശ​ത്തു​മാ​യാ​ണ് ഇ​പ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്കു​ചെ​യ്യു​ന്ന​ത്.

അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ ആം​ബു​ല​ൻ​സി​നുപോ​ലും ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി ഉ​ണ്ടാ​കു​ന്നു​ണ്ട്.

വ​ണ്ടി​പ്പെ​രി​യാ​റി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്താ​യി ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യു​ടെ 16 സെ​ന്‍റ് സ്ഥ​ലം കാ​ടു​പി​ടി​ച്ചുകി​ട​ക്കു​ക​യാ​ണ്.

പു​തി​യ​പാ​ലംപ​ണി​ക​ഴി​പ്പി​ച്ച​പ്പോ​ൾ എ​ക്സൈ​സ് ഓ​ഫീ​സ് സ്ഥി​തി​ചെ​യ്തി​രു​ന്നഭാ​ഗ​ത്തെ 16 സെ​ന്‍റ് സ്ഥ​ല​മാ​ണ് കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന​ത്. ഈസ്ഥ​ലം വൃ​ത്തി​യാ​ക്കി പാ​ർ​ക്കിം​ഗി​ന് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​ക്കൊ​ടു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യുംവ്യാ​പാ​രി​ക​ളു​ടെ​യും ആ​വ​ശ്യം.