കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്; സം​ഘ​ർ​ഷവും വഴിതടയലും
Wednesday, August 21, 2019 10:09 PM IST
തൊ​ടു​പു​ഴ: കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സ്എ​ഫ്ഐ -കെഎസ്‌യു സം​ഘ​ർ​ഷം. തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജ് , മൂ​ല​മ​റ്റം സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. സം​ഘ​ർ​ഷ​ത്തി​ൽ ഇ​രു ഭാ​ഗ​ത്തു നി​ന്നാ​യി 20-ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ന്യൂ​മാ​ൻ കോ​ള​ജി​ൽ യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച ശേ​ഷം പു​റ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന ു നേ​താ​ക്ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും കോ​ള​ജ് ക​വാ​ട​ത്തി​നു സ​മീ​പം എ​സ്എ​ഫ്ഐ​ക്കാ​ർ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഘ​ർ​ഷ​ത്തി​ൽ ക​ഐ​സ്യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​ണി തോ​മ​സ്, കോ​ള​ജ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബി​നീ​ഷ് ബെ​ന്നി, അ​നീ​ഷ് ത​ട്ടാ​ര​യി​ൽ, അ​മ​ൽ തോ​മ​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ശീ​ഷ് മാ​ത്യു, വി​ഷ്ണു കെ.​ശ​ശി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ പ​ത്മ​കു​മാ​ർ, വി​ഷ്ണു, അ​ന​ന്തു എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല പ്ര​ഖ്യാ​പ​ന​ത്തി​നു ശേ​ഷം ആ​ഹ്ലാ​ദ പ്ര​ക​ട​ന​വു​മാ​യി കോ​ള​ജി​ൽ നി​ന്നും റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി​യ പ്ര​വ​ർ​ത്ത​ക​രെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.​സം​ഘ​ർ​ഷ​ത്തെ​തു​ട​ർ​ന്ന് റോ​ഡി​ൽ വീ​ണ പ്ര​വ​ർ​ത്ത​ക​രെ സം​ഘ​ടി​ച്ചെ​ത്തി​യ ഡി​വൈ​എ​ഫ്ഐ , എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​വ​ർ അ​ക്ര​മം നി​യ​ന്ത്രി​ക്കാ​തെ കാ​ഴ്ച​ക്കാ​രു​ടെ റോ​ളി​ലാ​യി​രു​ന്നു. മൂ​ല​മ​റ്റം സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജി​ൽ ന​ട​ന്ന അ​ക്ര​മ​ത്തി​ൽ അ​റ​ക്കു​ളം സെ​ന്‍റ് ജോ​സ​ഫ് അ​ക്കാ​ദ​മി മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യും കെഎസ്‌യു പ്ര​വ​ർ​ത്ത​ക​നു​മാ​യ അ​ലോ​ഷി​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​യെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​ലോ​ഷി​യു​ടെ ക​ർ​ണ​പു​ട​ത്തി​നു പൊ​ട്ട​ലു​ണ്ടെ​ന്ന് സ്കാ​നിം​ഗ് പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി. ര​ണ്ടു സം​ഭ​വ​ങ്ങ​ളി​ലും പ്ര​തി​ഷേ​ധി​ച്ച് കെഎസ്‌യു പ്ര​വ​ർ​ത്ത​ക​ർ ന​ഗ​ര​ത്തി​ൽ പ്ര​ക​ട​ന​വും വ​ഴി ത​ട​യ​ൽ സ​മ​ര​വും ന​ട​ത്തി. അ​റ​ക്കു​ളം സെ​ന്‍റ് ജോ​സ​ഫ് അ​ക്കാ​ദ​മി വി​ദ്യാ​ർ​ഥി​ക​ൾ ഇ​ന്ന് കാ​ഞ്ഞാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും.

വ​ല​ഞ്ഞ​ത് പൊ​തു​ജ​നം

തൊ​ടു​പു​ഴ: കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ ന​ട​ന്ന കെഎസ്‌യു-​എ​സ്എ​ഫ്ഐ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് വ​ല​ഞ്ഞ​ത് പൊ​തു​ജ​നം.

തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ൽ കെഎസ്‌യു​വും എ​സ്എ​ഫ്ഐ​യും ന​ട​ത്തി​യ പ്ര​ക​ട​ന​ങ്ങ​ളെ തു​ട​ർ​ന്ന് ടൗ​ണി​ൽ ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​യ​താ​ണ് ജ​ന​ത്തെ വ​ല​ച്ച​ത്. കെഎസ്‌യു പ്ര​വ​ർ​ത്ത​ക​ർ ഗാ​ന്ധി സ്ക്വ​യ​റി​ൽ വ​ഴി​ത​ട​യ​ൽ സ​മ​രം ന​ട​ത്തി. ഇ​തോ​ടെ തൊ​ടു​പു​ഴ -പാ​ലാ റൂ​ട്ടി​ലേ​ക്കും , മൂ​ല​മ​റ്റം റൂ​ട്ടി​ലേ​ക്കു​മു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

കൂ​ടാ​തെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കെഎസ്‌യു പ്ര​വ​ർ​ത്ത​ക​ർ മാ​ർ​ച്ച് ന​ട​ത്തു​മെ​ന്ന പ്ര​ചാ​ര​ണ​ത്തെ​തു​ട​ർ​ന്ന് പോ​ലീ​സ് ഇ​വി​ടെ​യും പ്ര​തി​രോ​ധം തീ​ർ​ത്തു. ഇ​തോ​ടെ പാ​ല​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു. ഇ​തി​നി​ടെ അ​ന്പ​ലം ബൈ​പാ​സി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ഒ​ത്തു കൂ​ടി​യ​തോ​ടെ ഇ​വി​ടെ​യും ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. രാ​ത്രി​യോ​ടെ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​വ​ർ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പ്പെ​ട്ടു. രാ​ത്രി വൈ​കി​യാ​ണ് ടൗ​ണി​ലെ ഗ​താ​ഗ​ത​ത​ട​സം പൂ​ർ​ണ​മാ​യി മാ​റി​യ​ത്. ന്യൂ​മാ​ൻ കോ​ള​ജി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ കെ ​എ​സ് യു ​പ്ര​വ​ർ​ത്ത​ക​രെ​യും എ​സ്എ​ഫ്ഐ, ഡി​വൈ​എ​ഫ്ഐ​ക്കാ​ർ മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം നി​യോ​ജ​ക മ​ണ്ഡ​ലം കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തു ഡി​സി​സി പ്ര​സി​ഡ​ന്‍റ്ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ അ​റി​യി​ച്ചു.