പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ശി​ൽ​പ​ശാ​ല
Wednesday, August 21, 2019 10:11 PM IST
അ​ടി​മാ​ലി: പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന ബ്ലോ​ക്കു​ത​ല ശി​ൽ​പ​ശാ​ല ന​ട​ത്തി. സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള, ഡ​യ​റ്റ്, കെ​റ്റ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ഡ​യ​റ്റ് പ്ര​തി​നി​ധി എ. ​എം. ഷാ​ജ​ഹാ​ൻ പ​ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ഇ​ഒ എ​സ്. വി​ന​യ​രാ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഷാ​ജി, തോ​മ​സ്, പി.​കെ. ഗം​ഗാ​ധ​ര​ൻ, ഡോ. ​ര​തീ​ഷ് കാ​ളി​യാ​ർ, സി.​വി. ജോ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ൾ കു​റ​വു​ള്ള വി​ദ്യാ​ല​യ​ങ്ങ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​ർ, എ​സ്ആ​ർ​ജി ക​ണ്‍​വീ​ന​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് ശി​ൽ​പ​ശാ​ല​യൊ​രു​ക്കി കു​ട്ടി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​നു​ത​കു​ന്ന ക​ർ​മ​പ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ക​യാ​ണ് ല​ക്ഷ്യം.
വ​ർ​ഷ​ങ്ങ​ളാ​യി കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കാ​ര്യ​മാ​യ വ​ർ​ധ​ന​യി​ല്ലാ​ത്ത സ്കൂ​ളു​ക​ളെ​യാ​ണ് ശി​ൽ​പ​ശാ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. അ​ടി​മാ​ലി ഉ​പ​ജി​ല്ല​യ്ക്കു​കീ​ഴി​ൽ 15 വി​ദ്യാ​ല​യ​ങ്ങ​ളി​ലാ​ണ് കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ള്ള​ത്.