മു​ക്കു​പ​ണ്ടം പ​ണ​യ​പ്പെ​ടു​ത്താ​ൻ ശ്രമിച്ച 63-കാ​രി പി​ടി​യി​ൽ
Thursday, August 22, 2019 10:02 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ഫെ​ഡ​റ​ൽ ബാ​ങ്ക് ശാ​ഖ​യി​ൽ മു​ക്കു​പ​ണ്ടം പ​ണ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ 63-കാ​രി പി​ടി​യി​ലാ​യി. വ​ലി​യ​തോ​വാ​ള നെ​ടു​ന്പ​ള്ളി രാ​ധാ​മ​ണി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പോ​ലീ​സി​ന്‍റെ ചോ​ദ്യം​ചെ​യ്യ​ലി​ൽ ഇ​ര​ട്ട​യാ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ 12 ഗ്രാം ​മു​ക്കു​പ​ണ്ടം പ​ണ​യ​പ്പെ​ടു​ത്തി 30000 രൂ​പ ക​ഴി​ഞ്ഞ 17-ന് ​വാ​ങ്ങി​യ​താ​യും ഇ​വ​ർ സ​മ്മ​തി​ച്ചു.
ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് 22 ഗ്രാം ​മു​ക്കു​പ​ണ്ട​വു​മാ​യി 58000 രൂ​പ ആ​വ​ശ്യ​പ്പെ​ട്ട് ഫെ​ഡ​റ​ൽ ബാ​ങ്ക് ശാ​ഖ​യി​ൽ എ​ത്തി​യ​ത്. പ​ണ​യ ഉ​രു​പ്പ​ടി പ​രി​ശോ​ധി​ച്ച ബാ​ങ്ക് അ​ധി​കൃ​ത​ർ പ​ണം കൈ​മാ​റു​ന്ന​തി​നു​മു​ന്പ് മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് പോ​ലീ​സി​ൽ അ​റി​യി​ച്ചു. സി​ഐ വി.​എ​സ്. അ​നി​ൽ​കു​മാ​ർ, എ​സ്ഐ സ​ന്തോ​ഷ് സ​ജീ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി ഇ​വ​രെ അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​യെ ക​ട്ട​പ്പ​ന കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.