ക​ർ​ഷ​ക​പെ​ൻ​ഷ​ൻ കു​ടി​ശി​ഖ തീ​ർ​ത്ത് വി​ത​ര​ണം ചെ​യ്യ​ണം: ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ്
Thursday, August 22, 2019 10:02 PM IST
ചെ​റു​തോ​ണി: ഓ​ണ​ത്തി​നു​മു​ന്പ് കു​ടി​ശി​ഖ തീ​ർ​ത്ത് ക​ർ​ഷ​ക പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ത്യു സ്റ്റീ​ഫ​ൻ, ജ​നാ​ധി​പ​ത്യ ക​ർ​ഷ​ക യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
ക​ർ​ഷ​ക​പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ​നി​ന്ന് ക​ർ​ഷ​ക​രെ ഒ​ഴി​വാ​ക്കു​ന്ന അ​നാ​വ​ശ്യ നി​ബ​ന്ധ​ന​ക​ൾ ഒ​ഴി​വാ​ക്ക​ണം. ക​ർ​ഷ​ക​തൊ​ഴി​ലാ​ളി പെ​ൻ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​മൂ​ഹ്യ​സു​ര​ക്ഷാ പെ​ൻ​ഷ​നു​ക​ളും ഓ​ണ​ത്തി​നു​മു​ന്പ് ന​ൽ​ക​ണം.
ക​ർ​ഷ​ക​തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യി 60 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ ക്ഷേ​മ​നി​ധി​യി​ൽ അ​ട​ച്ച തു​ക​ക​ൾ​ക്ക് ആ​നു​പാ​തി​ക​മാ​യി ന​ൽ​കേ​ണ്ട അ​തി​വ​ർ​ഷാ​നു​കൂ​ല്യ തു​ക 2012 മാ​ർ​ച്ചു​വ​രെ മാ​ത്ര​മേ വി​ത​ര​ണം ചെ​യ്തി​ട്ടു​ള്ളു. വാ​ർ​ധ​ക്യ​ത്തി​ലെ​ത്തി​യ ക​ർ​ഷ​ക​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഈ ​ആ​നു​കൂ​ല്യം ന​ൽ​കു​ന്ന​തി​നാ​യി പ്ര​ത്യേ​ക ഫ​ണ്ട് നീ​ക്കി​വ​യ്ക്ക​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ഭാ​ര​വാ​ഹി​ക​ൾ
ചെ​റു​തോ​ണി: ജ​നാ​ധി​പ​ത്യ ക​ർ​ഷ​ക യൂ​ണി​യ​ൻ ചു​മ​ത​ല​യു​ള്ള പാ​ർ​ട്ടി ഭാ​ര​വാ​ഹി​യാ​യി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ത്യു സ്റ്റീ​ഫ​നെ​യും യൂ​ത്ത്ഫ്ര​ണ്ട് ചു​മ​ത​ല​യു​ള്ള ഭാ​ര​വാ​ഹി​യാ​യി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ർ​ജ് അ​ഗ​സ്റ്റി​നേ​യും സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം തെ​ര​ഞ്ഞെ​ടു​ത്ത​താ​യി ചെ​യ​ർ​മാ​ൻ കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് അ​റി​യി​ച്ചു. യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മൈ​ക്കി​ൾ ജ​യിം​സ് (കോ​ട്ട​യം) ക​ർ​ഷ​ക യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ (ഇ​ടു​ക്കി) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പോ​ഷ​ക സം​ഘ​ട​ന​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​തെ​ന്നും ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.