ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ റോ​ഡു​ക​ൾ ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന്
Thursday, August 22, 2019 10:05 PM IST
ആ​ല​ക്കോ​ട്: പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ൾ കാ​ല​വ​ർ​ഷ​ത്തി​ന് മു​ന്പ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത​തു മൂ​ലം കു​ണ്ടും കു​ഴി​യു​മാ​യി ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോസ് കെ. മാണി വിഭാഗം ​ആ​ല​ക്കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി. പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളാ​യ ക​ല​യ​ന്താ​നി ചെ​ല​വ്, ആ​ല​ക്കോ​ട് -ഇ​ഞ്ചി​യാ​നി, അ​ഞ്ചി​രി -കാ​ഞ്ഞാ​ർ, വെ​ള്ളാ​ന്താ​നം - ആ​ർ​പ്പാ​മ​റ്റം, ചെല​വ് -ഓ​ലി​ക്കാ​മ​റ്റം തു​ട​ങ്ങി​യ​ വി​വി​ധ ഗ്രാ​മീ​ണ റോ​ഡു​ക​ളു​മാ​ണ് ത​ക​ർ​ന്നു​ത​രി​പ്പ​ണ മാ​യി​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ​ ഗ​തി​യി​ൽ കാ​ല​വ​ർ​ഷ​ത്തി​ന് മു​ന്പേ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി പൊ​തു​മ​രാ​മ​ത്ത് പൂ​ർ​ത്തീ​ക​രി​ക്കാ​റു​ണ്ട്.
ഈ ​വ​ർ​ഷം അ​തു​ണ്ടാ​യി​ല്ല എ​ന്ന് മാ​ത്ര​മ​ല്ല ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളും വി​വി​ധ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളും ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണ് പു​ല​ർ​ത്തു​ന്ന​ത്. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് വ​ട്ട​പ്പാ​റ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം പാർട്ടി തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​മ്മി മ​റ്റ​ത്തി​പ്പാ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം അ​ഗ​സ്റ്റി​ൻ വ​ട്ട​ക്കു​ന്നേ​ൽ, മാ​ത്യു വാ​രി​കാ​ട്ട്, അ​പ്പ​ച്ച​ൻ പാ​ലാ​ട്ട്, ജോ​സി വേ​ളാ​ച്ചേരി, സി.​ജെ. ജോ​ർ​ജ് ചെ​രു​വി​ൽ, റോ​യി ക​ള​പ്പു​ര, അ​പ്പ​ച്ച​ൻ കി​ഴ​ക്കേ​ക്ക​ര, ജോ​സ് ഒ​ട്ട​ക്ക​ൽ, ബോ​ബി ക​ല്ലി​ടുക്കി​ൽ, തോ​മ​സ് മൈ​ലാ​ടൂ​ർ, സാ​ബു തൊ​ണ്ട​നോ​ടി​യി​ൽ, ജോ​സി കാ​ട്ടാ​ശേ​രി​ൽ, ജ​യ്സിം​ഗ്, സ​ണ്ണി മ​ല​യി​ൽ, ഡൊ​മി​നി​ക് പ​ള്ളി​പ്പ​റ​ന്പി​ൽ, ജി​ജോ പ​ള്ളി​ക്കു​ന്നേ​ൽ, മ​നോ​ജ് ക​ല്ലോ​ലി​ക്ക​ൽ, വ​ക്ക​ച്ച​ൻ കൊ​ച്ചു കു​ന്നേ​ൽ. തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.