ത​ട്ടേ​ക്ക​ണ്ണി മേ​ഖ​ല​യി​ൽ വീ​ണ്ടും കു​ടി​യി​റ​ക്ക് നോ​ട്ടീ​സ്; വ​നം​വ​കു​പ്പി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം
Friday, August 23, 2019 10:30 PM IST
ചെ​റു​തോ​ണി: ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ ത​ട്ടേ​ക്ക​ണ്ണി, കു​ട​ക്ക​ല്ല് മേ​ഖ​ല​യി​ൽ വ​നം​വ​കു​പ്പി​ന്‍റെ കു​ടി​യി​റ​ക്ക് നോ​ട്ടീ​സി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. പ്ര​ദേ​ശ​ത്തെ 12-ൽ​പ​രം കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് വ​നം​വ​കു​പ്പ് നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 15 ദി​വ​സ​ത്തി​ന​കം ഭൂ​മി​യു​ടെ കൈ​വ​ശ​രേ​ഖ ഹാ​ജ​രാ​ക്കാ​ത്ത​പ​ക്ഷം സ്ഥ​ല​ത്തു​നി​ന്നു ഒ​ഴി​യ​ണ​മെ​ന്നാ​ണ് നോ​ട്ടീ​സി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

അ​ര​നൂ​റ്റാ​ണ്ടോ​ള​മാ​യി കു​ടി​യേ​റി കൃ​ഷി​ചെ​യ്തു​വ​രു​ന്ന​വ​രാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. കു​ട​ക്ക​ല്ലി​നു ഒ​രു​കി​ലോ​മീ​റ്റ​റോ​ളം മാ​റി 20-ൽ​പ​രം കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം ല​ഭി​ച്ചി​ട്ടു​ണ്ട്. 1968-ൽ ​കു​ടി​യേ​റി കൃ​ഷി​ചെ​യ്തു​വ​രു​ന്ന പ്ര​ദേ​ശ​ത്ത് 1984-ൽ ​വ​ന​ഭൂ​മി​യും കൃ​ഷി​ഭൂ​മി​യും സ​ർ​ക്കാ​ർ ജ​ണ്ട സ്ഥാ​പി​ച്ച് തി​രി​ച്ചി​ട്ടു​ള്ള​താ​ണ്.

റ​ബ​ർ, തെ​ങ്ങ്, കു​രു​മു​ള​ക്, ക​മു​ക്, കൊ​ക്കോ തു​ട​ങ്ങി​യ എ​ല്ലാ​വി​ള​ക​ളും ഇ​വി​ടെ കൃ​ഷി​ചെ​യ്യു​ന്നു​ണ്ട്. വൈ​ദ്യു​തി​യും കു​ടി​വെ​ള്ള വി​ത​ര​ണ​വും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ പോ​സ്റ്റ് ഓ​ഫീ​സ്, സ്കൂ​ൾ, ദേ​വാ​ല​യ​ങ്ങ​ൾ തു​ട​ങ്ങി​യ​വയും പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. 1973-ൽ ​കു​ടി​യി​റ​ക്ക് ഭീ​ഷ​ണി​യു​ണ്ടാ​യ​തി​നെ​തു​ട​ർ​ന്ന് ജ​ന​ങ്ങ​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും കു​ടി​യി​റ​ക്ക് ത​ട​ഞ്ഞു​കൊ​ണ്ട് കോ​ട​തി ഉ​ത്ത​ര​വാ​കു​ക​യും ചെ​യ്തി​രു​ന്നു.

കു​ടി​യ​ിറ​ക്കു നീ​ക്ക​ത്തി​ന് നേ​തൃ​ത്വം​ന​ൽ​കി​യ അ​ന്ന​ത്തെ അ​ടി​മാ​ലി ഫോ​റ​സ്റ്റ് ഓ​ഫീ​സ​റി​ൽ നി​ന്നു 1000 രൂ​പ പി​ഴ​യൊ​ടു​ക്കാ​ൻ കോ​ട​തി ശി​ക്ഷി​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​ടു​ക്കി -നേ​ര്യ​മം​ഗ​ലം സം​സ്ഥാ​ന​പാ​ത​യോ​ടു​ചേ​ർ​ന്നു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് വ​നം​വ​കു​പ്പ് നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

പ്ര​ദേ​ശ​ത്തു​ള്ള ഒ​രു കു​ടും​ബ​ത്തെ​യെ​ങ്കി​ലും കു​ടി​യി​റ​ക്കാ​നാ​യാ​ൽ മ​റ്റു കു​ടും​ബ​ങ്ങ​ളെ ഒ​ഴി​പ്പി​ക്കാ​നാ​കു​മെ​ന്നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ലെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. വ​നം​വ​കു​പ്പി​ന്‍റെ നീ​ക്കം ഏ​തു​വി​ധേ​ന​യും ചെ​റു​ക്കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ഏ​താ​നും വ​ർ​ഷം​മു​ന്പ് ക​രി​ന്പ​ൻ കാ​ന​ത്തി​ലും വ​നം​വ​കു​പ്പ് നോ​ട്ടീ​സു​മാ​യെ​ത്തി​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് താ​മ​സ​ക്കാ​രു​ടെ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ ശേ​ഖ​രി​ക്കാ​നാ​ണെ​ന്നാ​ണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ദു​രൂ​ഹ​ത തോ​ന്നി​യ നാ​ട്ടു​കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞ​തോ​ടെ സം​ഘ​ർ​ഷാ​വ​സ്ഥ​യി​ലെ​ത്തി. പി​ന്നീ​ട് ന​ട​പ​ടി​ക​ൾ ഉ​പേ​ക്ഷി​ക്കാ​ൻ നി​ർ​ദേ​ശ​മു​ണ്ടാ​യി.വ​ന​മേ​ഖ​ല​യി​ൽ ഒ​റ്റ​പ്പെ​ട്ടു​കി​ട​ക്കു​ന്ന കൃ​ഷി​ഭൂ​മി​യി​ൽ​നി​ന്നും ജ​ന​ങ്ങ​ളെ കു​ടി​യി​റ​ക്കാ​ൻ ശ​ക്ത​മാ​യ നീ​ക്ക​ങ്ങ​ളാ​രം​ഭി​ച്ച​താ​യി വ​കു​പ്പ് അ​ധി​കൃ​ത​ർ ത​ന്നെ പ​റ​യു​ന്നു. കൃ​ഷി​ഭൂ​മി​ക്കും വീ​ടി​നും​കൂ​ടി 10 ല​ക്ഷം രൂ​പ​ന​ൽ​കി കു​ടി​യി​റ​ക്കാ​നാ​ണ് നീ​ക്ക​മെ​ന്നും അ​റി​യു​ന്നു.

വ​ന​മേ​ഖ​ല​യി​ൽ ഏ​ക്ക​റു​ക​ണ​ക്കി​ന് സ്ഥ​ല​വും ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി വീ​ടും നി​ർ​മി​ച്ചി​രി​ക്കു​ന്ന​വ​ർ​ക്ക് ഈ ​ന​ഷ്ട​പ​രി​ഹാ​ര​ത്തി​ൽ കു​ടി​യി​റ​ക്കി​നോ​ട് യോ​ജി​ക്കാ​നാ​വി​ല്ലെ​ന്നും കു​ടി​യി​റ​ക്ക് ത​ട​യു​മെ​ന്നു​മാ​ണ് ജ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്. ത​ട്ടേ​ക്ക​ണ്ണി, കു​ട​ക്ക​ല്ല് കു​ടി​യി​റ​ക്കു നീ​ക്ക​ത്തി​നെ​തി​രേ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​തി​നാ​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ൽ പ്ര​ശ്നം കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​കാ​നാ​ണ് സാ​ധ്യ​ത.