10 ഏ​ക്ക​ർ സ്ഥ​ലം വി​ട്ടു​ന​ൽ​കാ​ൻ ബ​ഥേ​ൽ പ്ലാന്‍റേ​ഷ​ൻ
Friday, August 23, 2019 10:33 PM IST
ഉ​പ്പു​ത​റ: ഭൂ​ര​ഹി​ത​രും ഭ​വ​ന​ര​ഹി​ത​രു​മാ​യ​വ​ർ​ക്ക് 10 ഏ​ക്ക​ർ ഭൂ​മി വി​ട്ടു​ന​ൽ​കാ​ൻ ബ​ഥേ​ൽ പ്ലാ​ന്‍റേ​ഷ​ൻ. ക​ള​ക്ട​റു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചാ​ണ് തോ​ട്ടം മാ​നേ​ജ്മെ​ന്‍റി​ന്‍റെ മാ​തൃ​കാ​പ​ര​മാ​യ തീ​രു​മാ​നം. ഏ​ല​പ്പാ​റ പ​ഞ്ചാ​യ​ത്തി​ൽ 1200 പേ​ർ​ക്കും വ​ണ്ടി​പ്പെ​രി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ 2000 പേ​ർ​ക്കും ഭൂ​മി​യും വീ​ടു​മി​ല്ല. ഇ​വ​ർ​ക്കു​ള്ള ഭൂ​മി ക​ണ്ടെ​ത്ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​യ​തോ​ടെ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ ഭൂ​മി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ​ഥേ​ൽ പ്ലാ​ന്‍റേഷ​ൻ മാ​നേ​ജ​ർ​ക്ക് ക​ത്തെ​ഴു​തി.

വ​ണ്ടി​പ്പെ​രി​യാ​റി​ൽ അ​ഞ്ചേ​ക്ക​ർ ഭൂ​മി വി​ട്ടു​ന​ൽ​കാ​മെ​ന്ന സ​മ്മ​ത​പ​ത്രം മാ​നേ​ജ്മെ​ന്‍റ് ന​ൽ​കി. ഇ​തോ​ടെ ഏ​ല​പ്പാ​റ കോ​ഴി​ക്കാ​ന​ത്തും അ​ഞ്ചേ​ക്ക​ർ ഭൂ​മി വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന് ക​ള​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തി​നും മാ​നേ​ജ്മെ​ന്‍റ് അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​നും റ​വ​ന്യു സം​ഘ​വും ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ​യ്ക്കൊ​പ്പം വി​ട്ടു​ന​ൽ​കാ​മെ​ന്ന​റി​യി​ച്ച തോ​ട്ടം​ഭൂ​മി സ​ന്ദ​ർ​ശി​ച്ചു. മാ​നേ​ജ്മെ​ന്‍റ് അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ശേ​ഷ​മാ​ണ് ഇ​വ​ർ മ​ട​ങ്ങി​യ​ത്.

കോ​ഴി​ക്കാ​നം കൂ​വ​ക്കാ​ട്ടി​ൽ ഉ​രു​ൾ​പൊ​ട്ടി​യ​സ്ഥ​ലം ക​ള​ക്ട​റു​ൾ​പ്പെ​ട്ട സം​ഘം സ​ന്ദ​ർ​ശി​ച്ചു. ഇ​വ​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം എ​ത്തി​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി. 10 ഏ​ക്ക​ർ സ്ഥ​ലം വി​ട്ടു​ന​ൽ​കു​ന്ന​തോ​ടെ ഭൂ​ര​ഹി​ത​രു​ടെ പ്ര​ശ്ന​ങ്ങ​ൾ ഒ​രു​പ​രി​ധി​വ​രെ പ​രി​ഹ​രി​ക്കാ​നാ​കും.

സ്ഥ​ലം വി​ട്ടു​ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച തോ​ട്ടം മാ​നേ​ജ്മെ​ന്‍റി​നെ എം​എ​ൽ​എ​യും ക​ള​ക്ട​റും പ്ര​ശം​സി​ച്ചു. കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് തോ​ട്ടം മാ​നേ​ജ്മെ​ന്‍റ് ഒ​രു വ്യ​വ​സ്ഥ​യു​മി​ല്ലാ​തെ ഭൂ​മി വി​ട്ടു​ന​ൽ​കു​ന്ന​ത്.