ക്രൈ​സ്ത​വ​ജീ​വി​തം വി​ശു​ദ്ധീ​ക​രി​ക്ക​പ്പെ​ട​ണം: മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ
Monday, September 9, 2019 10:48 PM IST
ക​ട്ട​പ്പ​ന: ക്രൈ​സ്ത​വ​രു​ടെ ജീ​വി​തം നി​ര​ന്ത​രം വി​ശു​ദ്ധീ​ക​രി​ക്ക​പ്പെ​ട​ണ​മെ​ന്നും അ​തി​നാ​യി ദൈ​വ​വ​ച​നം ഉ​ൾ​ക്കൊ​ള്ള​ണ​മെ​ന്നും കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ. അ​ടി​മാ​ലി എ​ഫാ​ത്ത മി​നി​സ്ട്രി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ ക​ട്ട​പ്പ​ന അ​സീ​സി റി​ന്യൂ​വ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന എ​ഫാ​ത്ത ധ്യാ​ന​ത്തി​ൽ അ​നു​ഗ്ര​ഹ​സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്ന ബി​ഷ​പ്.
ദൈ​വ​വ​ച​നം ധ്യാ​നി​ക്കു​ന്പോ​ൾ മ​നു​ഷ്യ​ജീ​വി​ത​ത്തി​ൽ ദൈ​വ​കൃ​പ​യു​ടെ നി​റ​വ് ല​ഭി​ക്കും. ഇ​ത് സൗ​ഖ്യ അ​നു​ഭ​വ​ങ്ങ​ളും വി​ശു​ദ്ധീ​ക​ര​ണ​വും പ്ര​ദാ​നം​ചെ​യ്യു​മെ​ന്നും മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ പ​റ​ഞ്ഞു.
ധ്യാ​ന ടീം ​ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫാ. ​ഫ്രാ​ൻ​സി​സ് ഡൊ​മി​നി​ക്, ഫാ. ​നി​ക്കോ​ളാ​സ് മൂ​ല​ശേ​രി​ൽ, ഫാ. ​റോ​ബി​ൻ പ​ട്ട​രു​കാ​ലാ, ബ്ര​ദ​ർ ബി​നോ മേ​മ്മു​റി​യി​ൽ, ബ്ര​ദ​ർ സാ​ബു നി​ര​വ​ത്തു​പ​റ​ന്പി​ൽ എ​ന്നി​വ​രാ​ണ് ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​ത്യ​ത്വം ന​ൽ​കു​ന്ന​ത്.
എ​ല്ലാ​മാ​സ​വും ആ​ദ്യ​ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് ആ​രം​ഭി​ച്ച് വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​ൻ​പ​തി​നു സ​മാ​പി​ക്കു​ന്ന ധ്യാ​ന​ത്തി​ൽ നി​ര​വ​ധി വി​ശ്വാ​സി​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.