അ​നു​ഗ്ര​ഹ​ത്തി​ന്‍റെ ര​ഹ​സ്യം തി​രി​ച്ച​റി​യ​ണം: ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ
Sunday, September 15, 2019 10:33 PM IST
മൂ​ല​മ​റ്റം: ദൈ​വ​ചി​ന്ത​യി​ല്ലാ​ത്ത​വ​രു​ടെ വ​ഴി​യി​ൽ ച​രി​ക്കാ​തി​രി​ക്കു​ക​യും ദു​ഷ്ട​രു​ടെ ഉ​പ​ദേ​ശം ശ്ര​വി​ക്കാ​തി​രി​ക്കു​ക​യും മ​റ്റു​ള്ള​വ​രെ പ​രി​ഹ​സി​ക്കാ​തി​രി​ക്കു​ക​യും ഒ​പ്പം, ദൈ​വ​വ​ച​നം വാ​യി​ക്കു​ക​യും കേ​ൾ​ക്കു​ക​യും ധ്യാ​നി​ക്കു​ക​യും ജീ​വി​ക്കു​ക​യും ചെ​യ്താ​ൽ നാം ​അ​നു​ഗ്ര​ഹി​ക്ക​പ്പെ​ടു​മെ​ന്ന് ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ പ​റ​ഞ്ഞു. മൂ​ല​മ​റ്റം സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ ഫൊ​റോ​ന​യി​ലെ 10 ഇ​ട​വ​ക​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നി​ൽ വ​ച​നസ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദൈ​വം ശി​ക്ഷി​ക്കു​ന്ന ദൈ​വ​മ​ല്ല, ര​ക്ഷി​ക്കു​ന്ന ദൈ​വ​മാ​ണ്. ന​മ്മെക്കുറി​ച്ച് അ​വി​ടു​ത്തേ​ക്ക് ക​രു​ത​ലു​ണ്ട്.
ദൈ​വ​ത്തി​ലു​ള്ള അ​ടി​യു​റ​ച്ച വി​ശ്വാ​സം എ​ല്ലാ പ്ര​തി​സ​ന്ധി​ക​ളെ​യും അ​തി​ജീ​വി​ക്കാ​ൻ ന​മ്മെ പ്രാ​പ്ത​രാ​ക്കും. അ​ക​ല​ങ്ങ​ളി​ൽ വ​സി​ക്കു​ന്ന ദൈ​വ​ത്തെ​യ​ല്ല ന​മ്മു​ടെ ഉ​ള്ളി​ൽ വ​സി​ക്കു​ന്ന ദൈ​വ​ത്തെ​യാ​ണ് നാം ​വി​ളി​ച്ച​പേ​ക്ഷി​ക്കു​ന്ന​ത്. ന​മ്മു​ടെ മ​ഹ​ത്വം നാം ​തി​രി​ച്ച​റി​യ​ണം. ദൈ​വ​ത്തെ ന​മ്മു​ടെ പി​താ​വാ​യി കാ​ണാ​നും ആ ​ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ പ്രാ​ർ​ഥി​ക്കാ​നും ന​മു​ക്ക് ക​ഴി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ർ​ജ് മ​ണ്ഡ​പ​ത്തി​ൽ, ഫാ. ​കു​ര്യാ​ക്കോ​സ് ത​ടി​ക്ക​പ്പ​റ​ന്പി​ൽ, ഫാ. ​മാ​ത്യു പാ​ല​ക്കാ​ട്ടു​കു​ന്നേ​ൽ എ്ന്നി​വ​ർ വി​ശു​ദ്ധ​കു​ർ​ബാ​ന​യ്ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​ത്തോ​ടെ സ​മാ​പി​ക്കും. 13ന് ​ആ​രം​ഭി​ച്ച ക​ണ്‍​വ​ൻ​ഷ​നി​ൽ ആ​യി​ര​ങ്ങ​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.