രാ​ത്രി​യി​ൽ മാ​ലി​ന്യം ത​ള്ളു​ന്നു: പൊ​റു​തി​മു​ട്ടി നാ​ട്ടു​കാ​ർ
Tuesday, September 17, 2019 10:28 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം- താ​ന്നി​മൂ​ട് റോ​ഡി​ൽ ഇ​റ​ച്ചി​ക്കോ​ഴി മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​യി. റോ​ഡ​രി​കി​ലും കൈ​ത്തോ​ട്ടി​ലു​മാ​ണ് രാ​ത്രി​യി​ൽ ചാ​ക്കി​ൽ​കെ​ട്ടി മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത്.
നെ​ടു​ങ്ക​ണ്ടം എ​സ്ഡി​എ സ്കൂ​ളി​നു സ​മീ​പ​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം മാ​ലി​ന്യം ക​ണ്ടെ​ത്തി​യ​ത്. ഇ​വി​ടെ​നി​ന്നു ക​ന​ത്ത ദു​ർ​ഗ​ന്ധ​മാ​ണ് വ​മി​ക്കു​ന്ന​ത്. ഇ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള കാ​ൽ​ന​ട​യാ​ത്ര​യും ദു​ഷ്ക​ര​മാ​യി.
ക​ല്ലാ​ർ പു​ഴ​യി​ലേ​ക്ക് ഒ​ഴു​കു​ന്ന കൈ​ത്തോ​ട്ടി​ലാ​ണ് അ​ന​ധി​കൃ​ത മാ​ലി​ന്യ നി​ക്ഷേ​പം പ​തി​വാ​യി​രി​ക്കു​ന്ന​ത്. ഇ​തി​നു സ​മീ​പ​ത്താ​യി നി​ര​വ​ധി കി​ണ​റു​ക​ളു​മു​ണ്ട്. മു​ന്പും നി​ര​വ​ധി​ത​വ​ണ ഇ​റ​ച്ചി​ക്കോ​ഴി മാ​ലി​ന്യം ത​ള്ളി​യി​രു​ന്നു. പൊ​റു​തി​മു​ട്ടി​യ നാ​ട്ടു​കാ​ർ ഇ​വ മ​റ​വു​ചെ​യ്തു. മാ​ലി​ന്യ നി​ക്ഷേ​പം പ​തി​വാ​യ​തോ​ടെ മേ​ഖ​ല​യി​ൽ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്തി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.