വ​നാ​ശ്രി​ത സ​മൂ​ഹ​ത്തി​ലെ കു​ട്ടി​ക​ൾ​ക്ക് പ​ഠ​നാ​വ​സ​ര​മൊ​രു​ക്കി വ​നം​വ​കു​പ്പ്
Tuesday, September 17, 2019 10:30 PM IST
ഇ​ടു​ക്കി: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​നെ​തി​രേ കാ​ർ​ബ​ണ്‍ ആ​ഗി​ര​ണ​ശേ​ഷി കൂ​ടി​യ മ​ര​ങ്ങ​ൾ ന​ട്ടു​വ​ള​ർ​ത്തി വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്തു​ന്ന ബംഗളൂരുവിലെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വു​ഡ് സ​യ​ൻ​സ് ടെ​ക്നോ​ള​ജി​യി​ൽ പ​രി​ശീ​ല​നം നേ​ടാ​ൻ വ​നാ​ശ്രി​ത സ​മൂ​ഹ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വനം വകുപ്പ് അ​വ​സ​ര​മൊ​രു​ക്കുന്നു.
ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ വി​ക​സ​ന പ​ദ്ധ​തി പ്ര​കാ​രം വ​നം വ​ന്യ​ജീ​വി വ​കു​പ്പും ഹ​രി​ത കേ​ര​ള മി​ഷ​നും സം​യു​ക്ത​മാ​യി സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കി​വ​രു​ന്ന ഇ​ന്ത്യ ഹൈ​റേ​ഞ്ച് മൗ​ണ്ടൻ ലാ​ന്‍ഡ് സ്കേ​പ്പ് പ്രൊ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ്ര​വേ​ശ​ന​വും പ​രി​ശീ​ല​ന​വും.
സം​സ്ഥാ​ന​ത്തെ മൂ​ന്ന് ജി​ല്ല​ക​ളി​ലെ 11 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് വി​ദ​ഗ്ധ പ​രി​ശീ​ല​ന​ത്തി​ന് അ​വ​സ​രം ല​ഭി​ച്ച​ത്. മ​ന്ത്രി കെ.​രാ​ജു പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച അ​റി​യി​പ്പു​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൈ​മാ​റി. തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ താ​മ​സം, ഭ​ക്ഷ​ണം, യാ​ത്ര തു​ട​ങ്ങി​യ ചെ​ല​വു​ക​ൾ​ക്കാ​യി ഒ​ൻ​പ​ത് ല​ക്ഷം രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.
ഒ​രു വ​ർ​ഷം നീ​ളു​ന്ന ഡി​പ്ലോ​മ ഇ​ൻ അ​ഡ്വാ​ൻ​സ്ഡ് വു​ഡ് വ​ർ​ക്കിം​ഗ് എ​ന്ന വി​ഷ​യ​ത്തി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച എ​സ്.​അ​നി​ൽ,, പി.​സൗ​മ്യ , രാ​ജേ​ഷ് രാ​ജ​ൻ, പി.​കാ​ളി​മു​ത്തു , കെ.​മി​ഥു​ൻ എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പും ന​ൽ​കി. പി.​കെ. കേ​ശ​വ​ൻ,സു​രേ​ന്ദ്ര കു​മാ​ർ, പ​ത്മാ മ​ഹ​ന്തി, സി ​സി എ​ഫ് വി​ജ​യാ​ന​ന്ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.