സി​സി​ടി​വി കാ​മ​റ സ്ഥാ​പി​ക്ക​ൽ വൈ​കു​ന്നു; ന​ഗ​ര​ത്തി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണം പാ​ളു​ന്നു
Tuesday, September 17, 2019 10:31 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ൽ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്ന ന​ട​പ​ടി​ക​ൾ വൈ​കു​ന്ന​തി​നാ​ൽ മോ​ഷ്ടാ​ക്ക​ളും സാ​മൂ​ഹ്യ​വി​രു​ദ്ധ​രും കാ​മ​റ​നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടു​ന്നു. നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ പ​ല​യി​ട​ത്തും പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​രി​ക്കു​ന്ന​തും മോ​ഷ്ടാ​ക്ക​ൾ​ക്കും സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ​ക്കും തു​ണ​യാ​കു​ന്നു​ണ്ട്. പ​ല​യി​ട​ത്തും ന​ട​ക്കു​ന്ന മോ​ഷ​ണ​ങ്ങ​ൾ​ക്ക് തെ​ളി​വു ല​ഭി​ക്കു​ന്ന​ത് സി​സി​ടി​വി ചി​ത്ര​ങ്ങ​ളി​ൽ നി​ന്നാ​ണ്. കാ​ഞ്ഞാ​ർ എ​ടി​എം ക​വ​ർ​ച്ചാ ശ്ര​മ കേ​സി​ലെ പ്ര​തി​ക​ളെ പോ​ലീ​സ് കു​ടു​ക്കി​യ​തും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ ചു​വ​ടു പ​ടി​ച്ചാ​ണ്. എ​ന്നാ​ൽ തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ൽ നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന​തി​ന്‍റെ പ​കു​തി​യോ​ളം കാ​മ​റ​ക​ൾ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യി​ട്ടു​ള്ള​ത്. കാ​മ​റ​ക​ൾ ഏ​റെ​യും ത​ക​രാ​റി​ലാ​യ​തോ​ടെ ന​ഗ​ര​ത്തി​ലെ സാ​മൂ​ഹ്യ​വി​രു​ദ്ധ ശ​ല്യ​വും നി​യ​മ ലം​ഘ​ന​ങ്ങ​ളും പോ​ലീ​സി​ന്‍റെ ക​ണ്ണി​ൽ​പെ​ടാ​തെ പോ​കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ സ​പ്ലൈ​കോ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് കെ​ട്ടി​ട​ത്തി​ന്‍റെ ചു​മ​ർ തു​ര​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ പ്ര​തി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ പ്ര​വ​ർ​ത്ത​ന യോ​ഗ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​തു മൂ​ലം മോ​ഷ്ടാ​ക്ക​ളെ​ക്കുറി​ച്ചു​ള്ള സൂ​ച​ന പോ​ലും പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടില്ല. കാ​മ​റ​ക​ളി​ൽ നി​ന്നും ചി​ത്ര​ങ്ങ​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ല​ഭി​ക്കു​ന്ന കേ​ബി​ളു​ക​ൾ അ​ടി​ക്ക​ടി ത​ക​രാ​റി​ലാ​കു​ന്ന​തും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.
ന​ഗ​ര പ​രി​ധി​യി​ലാ​കെ 80 ഓ​ളം നി​രീ​ക്ഷ​ണ കാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ച്ചി​രു​ന്ന​ത്. ഇ​പ്പോ​ൾ ഇ​തി​ന്‍റെ പ​കു​തി​യോ​ള​വും പ്ര​വ​ർ​ത്ത​ന സ​ജ്ജ​മ​ല്ല. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​രു​ന്നു​ത​ന്നെ ന​ഗ​ര​ത്തി​ലെ എ​ല്ലാ ത​ര​ത്തി​ലു​മു​ള്ള ച​ല​ന​ങ്ങ​ളും അ​റി​യാ​നു​ള്ള നി​രീ​ക്ഷ​ണ സം​വി​ധാ​ന​മാ​ണ് കാ​മ​റ സ്ഥാ​പി​ക്കു​ന്ന​തി​ലൂ​ടെ ല​ക്ഷ്യം വ​ച്ച​ത്. കാ​മ​റ​യി​ൽ നി​ന്നും ല​ഭി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഡി​വൈ​എ​സ്പി ഓ​ഫീ​സി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മി​ലെ​ത്തും. ഇ​വി​ടെ സ​ദാ​സ​മ​യ​വും നി​രീ​ക്ഷി​ക്കു​ന്ന​തി​ന് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചി​ട്ടു​മു​ണ്ട്.
സു​ര​ക്ഷാ​സം​വി​ധാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും കു​റ്റ​കൃ​ത്യ​ങ്ങ​ളും അ​പ​ക​ട​ങ്ങ​ളും കു​റ​യ്ക്കു​ന്ന​തി​നു​മാ​യി 2013-ലാ​ണ് ന​ഗ​ര​ത്തി​ന്‍റെ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്. വ്യ​ക്തി​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഇ​വ സ്ഥാ​പി​ച്ച​ത്. ന​ഗ​ര​സ​ഭ​യു​മാ​യി പ​ത്തു വ​ർ​ഷ​ത്തെ ക​രാ​റി​ലാ​ണ് ക​ന്പ​നി ഇ​വ സ്ഥാ​പി​ച്ചി​രു​ന്ന​ത്. ഈ ​കാ​ല​യ​ള​വി​ൽ കാ​മ​റ​ക​ൾ​ക്ക് വ​രു​ന്ന അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഇ​വ​ർ പ​രി​ഹ​രി​ക്കു​മെ​ന്നും ഇ​തി​നാ​യി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ പ​ര​സ്യം ചെ​യ്ത് പ​ണം ഈ​ടാ​ക്കാ​മെ​ന്നു​മാ​യി​രു​ന്നു ക​ന്പ​നി ന​ഗ​ര​സ​ഭ​യു​മാ​യി ഏ​ർ​പ്പെ​ട്ടി​രു​ന്ന ക​രാ​ർ. ഇ​ത്ത​ര​ത്തി​ൽ സ്ഥാ​പി​ച്ചി​രു​ന്ന കാ​മ​റ​ക​ളി​ൽ ന​ല്ലൊ​രു പ​ങ്കും ത​ക​രാ​റി​ലാ​യി. കേ​ബി​ൾ വ​ഴി ക​ണ്‍​ട്രോ​ൾ റൂ​മും കാ​മ​റ​ക​ളു​മാ​യി ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ കേ​ബി​ളു​ക​ൾ വാ​ഹ​ന​ങ്ങ​ൾ ത​ട്ടി​യും മ​റ്റും ത​ക​രാ​റി​ലാ​കു​ന്ന​തോ​ടെ ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​നം നി​ല​യ്ക്കും.
വ്യാ​പാ​രി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​വ​രു​ടെ പ​ര​സ്യം കാ​മ​റ പോ​സ്റ്റു​ക​ളി​ൽ സ്ഥാ​പി​ക്കാ​മെ​ന്ന ക​രാ​റി​ലാ​ണ് പു​തി​യ സി​സി​ടി​വി കാ​മ​റ​ക​ൾ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചു വ​ന്ന​ത്. നി​ല​വി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ത​ന്നെ​യാ​ണ് പു​തി​യ കാ​മ​റ​ക​ളും സ്ഥാ​പി​ക്കു​ന്ന​ത്. കേ​ബി​ളു​ക​ളും പൂ​ർ​ണ​മാ​യി പു​ന​ഃസ്ഥാ​പി​ക്ക​ണം. രാ​ത്രി​യി​ലും മ​റ്റും മി​ഴി​വാ​ർ​ന്ന​തും വ്യ​ക്ത​മാ​യ​തു​മാ​യ ചി​ത്ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന ആ​ധു​നി​ക രീ​തി​യി​ലു​ള്ള കാ​മ​റ​ക​ളാ​ണ് ഇ​പ്പോ​ൾ സ്ഥാ​പി​ച്ചു വ​രു​ന്ന​ത്. പ​ക്ഷേ ഇ​വ പൂ​ർ​ണ​മാ​യും സ്ഥാ​പി​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണ് ഇ​പ്പോ​ൾ മോ​ഷ്ടാ​ക്ക​ൾ​ക്ക് അ​നു​കൂ​ല സാ​ഹ​ച​ര്യ​മൊ​രു​ക്കു​ന്ന​ത്.
എ​ന്നാ​ൽ പൊ​തു സ്ഥ​ല​ങ്ങ​ളി​ലെ മാ​ലി​ന്യ നി​ക്ഷേ​പം പി​ടി​കൂ​ടു​ന്ന​തി​നു ന​ഗ​ര​സ​ഭ ഏ​ഴു സ്ഥ​ല​ങ്ങ​ളി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ആ​ളു​ക​ളു​ടെ ദൃ​ശ്യം ല​ഭി​ക്കു​ന്ന ര​ണ്ടു കാ​മ​റ​ക​ളും വാ​ഹ​ന ന​ന്പ​ർ ല​ഭി​ക്കു​ന്ന ഒ​രു കാ​മ​റ​യും സോ​ളാ​ർ​പാ​ന​ൽ ഉ​ൾ​പ്പെ​ടെ​യാ​ണ് ഒ​രു പോ​സ്റ്റി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. പ​ക്ഷെ ഇ​വ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത് ന​ഗ​ര​ത്തി​ൽ നി​ന്നു മാ​റി​യു​ള്ള ഇ​ട​ങ്ങ​ളി​ലാ​ണ്. അ​തി​നാ​ൽ ന​ഗ​ര പ​രി​ധി​യി​ൽ മോ​ഷ​ണ​വും സാ​മൂ​ഹ്യ​വി​രു​ദ്ധ ശ​ല്യ​വും പെ​രു​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ കാ​മ​റ​ക​ൾ പൂ​ർ​ണ​മാ​യും എ​ത്ര​യും വേ​ഗം സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സി​സി​ടി​വി കാ​മ​റ​ക​ളാ​ണ് പോ​ലീ​സി​നും ആ​ശ്ര​യം.