ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ കു​രു​ങ്ങി വ​ണ്ടി​പ്പെ​രി​യാ​ർ
Wednesday, September 18, 2019 11:15 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: വ​ണ്ടി​പ്പെ​രി​യാ​റി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് മു​റു​കി. ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ ഇ​വി​ടെ ആ​വ​ശ്യ​ത്തി​നു സം​വി​ധാ​ന​ങ്ങ​ളി​ല്ല. ദി​നം​പ്ര​തി കൂ​ടി​വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും ടൗ​ണി​ലെ ഓ​ട്ടോ​റി​ക്ഷ​ക​ളും വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രും​മൂ​ലം കാ​ൽ​ന​ട​ക്കാ​ർ​ക്ക് റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​നോ സൈ​ഡി​ലൂ​ടെ ന​ട​ക്കാ​നോ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി.

ക​ഴി​ഞ്ഞ പീ​രു​മേ​ട് താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യി​ൽ പാ​ല​ത്തി​ലും പ​രി​സ​ര​പ്ര​ദേ​ശ​ത്തും അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്കു​ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ 2000 രൂ​പ പി​ഴ ചു​മ​ത്ത​ണ​മെ​ന്ന് ജോ​യി​ന്‍റ് ആ​ർ​ടി​ഒ​യു​ടെ നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​തൊ​ന്നും ന​ട​പ്പാ​കു​ന്നി​ല്ല.

ഇ​വി​ടു​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്നും ഗ​താ​ഗ​ത​ക്കു​രു​ക്ക് നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സി​നെ സ്ഥി​ര​മാ​യി ഏ​ർ​പ്പെ​ടു​ത്ത​ണ​മ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.