ഏ​ല​ത്തോ​ട്ടം ഉ​ട​മ ജീ​വ​ന​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി
Wednesday, September 18, 2019 11:15 PM IST
രാ​ജ​കു​മാ​രി: ജീ​വ​ന​ക്കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ഏ​ലം എ​സ്റ്റേ​റ്റ് ഉ​ട​മ​യ്ക്കെ​തി​രെ പോ​ലീ​സ് 376-ാം വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തു.മു​ൻ​പ് കെ​ആ​ർ​വി എ​സ്റ്റേ​റ്റ് എ​ന്ന് അ​റി​യ​പ്പെ​ട്ടി​രു​ന്ന ജി​ഐ​ഇ പ്ലാ​ന്‍റേ​ഷ​ൻ​സ് ഉ​ട​മ തൃ​ശൂ​ർ സ്വ​ദേ​ശി അ​ബ്ദു​ൾ ഖാ​ദറി (44) നെ​തി​രെ​യാ​ണ് ശാ​ന്ത​ൻ​പാ​റ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ജ​നു​വ​രി 17 മു​ത​ൽ മേ​യ് വ​രെ ജീ​വ​ന​ക്കാ​രി​യെ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. മ​ർ​ദി​ക്കു​ക​യും വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്തെ​ന്നും 45 വ​യ​സു​ള്ള സ്ത്രീ​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ര​ണ്ടാ​ഴ്ച മു​ൻ​പ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ​ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. പ്ര​തി അ​ബ്ദു​ൾ ഖാ​ദ​ർ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് കോ​ട​തി​യെ സ​മീ​പി​ച്ച​താ​യി ശാ​ന്ത​ൻ​പാ​റ സി​ഐ ടി. ​ആ​ർ. പ്ര​ദീ​പ്കു​മാ​ർ അ​റി​യി​ച്ചു.