മ​രം​തീ​നി കു​മി​ളു​ക​ൾ ഭീ​ഷ​ണി​യാ​കു​ന്നു
Wednesday, September 18, 2019 11:17 PM IST
നെ​ടു​ങ്ക​ണ്ടം: ക​ർ​ഷ​ക​ർ​ക്ക് പു​തി​യ ഭീ​ഷ​ണി​യാ​യി മ​രം​തി​ന്നു​ന്ന കു​മി​ളു​ക​ൾ. ഏ​ല​ത്തോ​ട്ട​ങ്ങ​ളി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലും വ്യാ​പ​ക​മാ​കു​ന്ന കു​മി​ളു​ക​ൾ മ​ര​ങ്ങ​ളും കൃ​ഷി​ക​ളും വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​യാ​ണ്. ഇ​വ​യു​ടെ വി​സ​ർ​ജ്യ​ങ്ങ​ൾ കാ​റ്റി​ലൂ​ടെ ഏ​ലം, കു​രു​മു​ള​ക്, വാ​ഴ തു​ട​ങ്ങി​യ​വ​യു​ടെ ഇ​ല​ക​ളി​ൽ വീ​ഴു​ന്ന​തോ​ടെ ഇ​വ​യും ന​ശി​ക്കും.

ക​രി​ന്പൂ​പ്പ​ൽ എ​ന്നാ​ണ് കു​മി​ളു​ക​ൾ അ​റി​യ​പ്പെ​ടു​ന്ന​ത്. ഏ​ല​ച്ചെ​ടി​ക​ളു​ടേ​യും കു​രു​മു​ള​ക് ചെ​ടി​ക​ളു​ടേ​യും ഇ​ല​ക​ളി​ൽ ക​റു​ത്ത നി​റ​ത്തി​ൽ കാ​ണ​പ്പെ​ടു​ന്ന ദ്രാ​വ​കം പി​ന്നീ​ട് ഉ​ണ​ങ്ങി ഇ​ല​യോ​ടു ചേ​രു​ന്ന​തോ​ടെ​യാ​ണ് ചെ​ടി​ക​ൾ ന​ശി​ച്ചു​തു​ട​ങ്ങു​ന്ന​ത്. മ​ര​ങ്ങ​ളു​ടേ​യും സ്ഥി​തി ഇ​തു​ത​ന്നെ​യാ​ണ്. ഏ​ല​ത്തോ​ട്ട​ങ്ങ​ളി​ൽ ഇ​വ​യു​ടെ ആ​ക്ര​മ​ണം​മൂ​ലം മ​ര​ങ്ങ​ൾ പ​ല​തും ഉ​ണ​ങ്ങി ദ്ര​വി​ച്ചു​പോ​കു​ക​യാ​ണ്.

പൊ​തു​വേ കീ​ട​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​കാ​ത്ത നെ​ല്ലി, പു​ളി തു​ട​ങ്ങി​യ​വ​യി​ലും ക​രി​ന്പൂ​പ്പ​ലി​ന്‍റെ ആ​ക്ര​മ​ണം ക​ണ്ടു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​ത് വ്യാ​പ​ക​മാ​യ​തോ​ടെ ക​ർ​ഷ​ക​ർ പ​ല​വി​ധ കീ​ട​നാ​ശി​നി​ക​ൾ പ്ര​യോ​ഗി​ച്ചെ​ങ്കി​ലും ഫ​ലം ഉ​ണ്ടാ​യി​ട്ടി​ല്ല. ഫം​ഗി​സൈ​ഡു​ക​ളും ഉ​പ​യോ​ഗി​ച്ചെ​ങ്കി​ലും ക​രി​ന്പൂ​പ്പ​ൽ വ്യാ​പി​ക്കു​ക​യാ​ണ്.