സൗ​ജ​ന്യ വ​ന്ധ്യ​ത ചി​കി​ത്സാ ക്യാ​ന്പ്
Wednesday, September 18, 2019 11:17 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ണ്‍​സ്, ചേ​ർ​ത്ത​ല കി​ൻ​ഡ​ർ വി​മ​ൻ​സ് ആ​ശു​പ​ത്രി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ 21-ന് ​രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നു​വ​രെ ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ണ്‍​സ് ആ​ശു​പ​ത്രി​യി​ൽ സൗ​ജ​ന്യ വ​ന്ധ്യ​ത ചി​കി​ത്സാ ക്യാ​ന്പ് ന​ട​ത്തും. ര​ജി​സ്ട്രേ​ഷ​ൻ, പ​രി​ശോ​ധ​ന എ​ന്നി​വ സൗ​ജ​ന്യ​മാ​യി​രി​ക്കും. തു​ട​ർ​ചി​കി​ത്സ സെ​ന്‍റ് ജോ​ണ്‍​സ് ആ​ശു​പ​ത്രി​യി​ൽ ല​ഭ്യ​മാ​ക്കും.

വി​വി​ധ ജി​ല്ല​ക​ളി​ൽ ക്യാ​ന്പു​ക​ളി​ലൂ​ടെ രോ​ഗി​ക​ളെ ക​ണ്ടെ​ത്തി ചി​കി​ത്സ ന​ൽ​കി​വ​രു​ന്ന​താ​യി കി​ൻ​ഡ​ർ വി​മ​ൻ​സ് ആ​ശു​പ​ത്രി​യി​ലെ ക്യാ​ന്പ് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഹ​രി​കൃ​ഷ്ണ​ൻ, വി​ഷ്ണു എം. ​നാ​യ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. താ​ൽ​പ​ര്യ​മു​ള്ള​വ​ർ പേ​രു ന​ൽ​ക​ണം. ഫോ​ണ്‍: 9495133700, 9495133555.