തോ​പ്രാം​കു​ടി സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ന് പു​തി​യ കെ​ട്ടി​ടം
Thursday, September 19, 2019 10:03 PM IST
തോ​പ്രാം​കു​ടി: തോ​പ്രാം​കു​ടി സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ന് പു​തി​യ കെ​ട്ടി​ടം യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു. 2015-ൽ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ഓ​ഫീ​സ് വാ​ട​കക്കെട്ടി​ട​ത്തി​ലെ ഒ​ന്നാം​നി​ല​യി​ലാ​ണ് ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
ഇ​ടു​ക്കി, ക​ഞ്ഞി​ക്കു​ഴി, ഉ​പ്പു​തോ​ട്, ത​ങ്ക​മ​ണി, കൊ​ന്ന​ത്ത​ടി, വാ​ത്തി​ക്കു​ടി വി​ല്ലേ​ജു​ക​ളി​ലെ വ​സ്തു​ക്ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഇ​വി​ടെ​യാ​ണ് ന​ട​ക്കു​ന്ന​ത്. ഓ​ഫീ​സ് മു​ക​ൾ​നി​ല​യി​ലാ​യ​തി​നാ​ൽ പ്രാ​യ​മാ​യ​വ​ർ​ക്കും അം​ഗ​വൈ​ക​ല്യ​മു​ള്ള​വ​ർ​ക്കും ഇ​വി​ടെ എ​ത്താ​ൻ ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു.
സ​ബ് ര​ജി​സ്ട്രാ​റു​ടെ ശ്ര​മ​ഫ​ലാ​യി കൊ​ല്ല​റ​യ്ക്ക​ൽ ബൈ​ജു തോ​മ​സ് എ​ട്ടു​സെ​ന്‍റ് സ്ഥ​ലം സൗ​ജ​ന്യ​മാ​യി പു​തി​യ ഓ​ഫീ​സ് നി​ർ​മി​ക്കു​ന്ന​തി​നു ന​ൽ​കി. കി​ഫ്ബി​യി​ൽ​നി​ന്നും ഒ​രു​കോ​ടി പ​ത്തു​ല​ക്ഷം രൂ​പ പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​ക​യും ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 19-ന് ​മു​ഖ്യ​മ​ന്ത്രി വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗ് മു​ഖേ​ന നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഡി​സം​ബ​റോ​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​മെ​ന്ന് അ​ധി​കാ​രി​ക​ൾ പ​റ​ഞ്ഞു.