ബാ​ങ്ക് എം​പ്ലോ​യീ​സ് അ​സോ. ധ​ർ​ണ ന​ട​ത്തി
Friday, September 20, 2019 10:03 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ ബാ​ങ്ക് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച്് ജി​ല്ലാ ബാ​ങ്ക് ഹെ​ഡ് ഓ​ഫീ​സി​നു മു​ന്പി​ൽ ജീ​വ​ന​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി.
ഡി ​സി സി ​പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം കു​ട്ടി ക​ല്ലാ​ർ ധ​ർ​ണ ഉ​ദ​ഘാ​ട​നം ചെ​യ്തു. ശ​ന്പ​ള പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ക, പാ​ർ​ട്ട് ടൈം ​ജീ​വ​ന​ക്കാ​രു​ടെ പ്ര​മോ​ഷ​ൻ സം​വ​ര​ണം ഉ​യ​ർ​ത്തു​ക, കു​ടി​ശി​ക ഡി​എ അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങു​ന്ന​യി​ച്ചാ​ണ് ധ​ർ​ണ ന​ട​ത്തി​യ​ത്. എ.​പി ഉ​സ്മാ​ൻ, പി.​ഡി. ജോ​സ​ഫ്, എ .​പി. ബേ​ബി, കെ. ​ഡി. അ​നി​ൽ​കു​മാ​ർ, ബി​ജു ജോ​സ​ഫ്, ജോ​ർ​ജ് ജോ​ണ്‍, ഷാ​ജി കെ. ​ജോ​ർ​ജ്, ഷാ​ജി കു​ര്യ​ൻ, കെ.​ജെ.​ഗ്രേ​സി, ജോ​സ​ഫ് കു​ര്യ​ൻ, സാ​ന്ദ്ര പോ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.