സ​പ്ലൈ​കോയിലെ മോ​ഷ​ണം: അ​ന്വേ​ഷ​ണം സം​സ്ഥാ​ന​ത്തി​നു പു​റ​ത്തേ​ക്കും
Saturday, September 21, 2019 11:14 PM IST
തൊ​ടു​പു​ഴ: ഓ​ണനാ​ളി​ൽ തൊ​ടു​പു​ഴ സ​പ്ലൈ​കോ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ ഭി​ത്തി തു​ര​ന്ന് മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച് പോ​ലീ​സ്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ൾ​ക്കു പു​റ​മേ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​കൂ​ടി പോ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്.

സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ സി​സി​ടി​വി​യി​ൽ​നി​ന്നും അ​ന്വേ​ഷ​ണ​ത്തി​നു സ​ഹാ​യ​ക​ര​മാ​കു​ന്ന വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ല്ലെ​ങ്കി​ലും സ​മീ​പ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും മ​റ്റും അ​ന്വേ​ഷ​ണ​ത്തി​നു സ​ഹാ​യ​ക​ര​മാ​കു​ന്ന ചി​ല സൂ​ച​ന​ക​ൾ പോ​ലീ​സി​നു ല​ഭ്യ​മാ​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. ഇ​തി​ന്‍റെ ചു​വ​ടു പി​ടി​ച്ചാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഭി​ത്തി തു​ര​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​തി​നാ​ൽ ഇ​തി​ൽ വൈ​ദ​ഗ്ധ്യ​മു​ള്ള മോ​ഷ്ടാ​ക്ക​ളെ​യും ഇ​ത​ര സം​സ്ഥാ​ന​ക്കാ​രെ​യു​മാ​ണ് പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.

മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​പ്ലൈ​കോ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ ഭി​ത്തി തു​ര​ന്ന് ന​ട​ത്തി​യ ക​വ​ർ​ച്ച​യി​ൽ ഓ​ഫീ​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 4250 രൂ​പ​യും 25000 രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളു​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും വി​ല​പി​ടി​പ്പു​ള്ള സോ​പ്പു​ക​ൾ, സ്പ്രേ, ​പേ​സ്റ്റ്, കു​രു​മു​ള​ക്, ക​ശു​വ​ണ്ടി തു​ട​ങ്ങി​യ​വ​യു​മാ​ണ് ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. സി​സി​ടി​വി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന 25000 രൂ​പ വി​ല​യു​ള്ള ഡി​വി​ആ​റും മോ​ഷ​ണം പോ​യി​രു​ന്നു.

തി​രു​വോ​ണ ദി​വ​സം രാ​ത്രി​യാ​യി​രു​ന്നു മോ​ഷ​ണം ന​ട​ന്ന​ത്. ഉ​ത്രാ​ട​നാ​ളി​ൽ ന​ട​ന്ന വി​ൽ​പ​ന​യി​ൽ​നി​ന്നു ല​ഭി​ച്ച പ​ണം ഉ​ൾ​പ്പെ​ടെ സ്ഥാ​പ​ന​ത്തി​ൽ​ത​ന്നെ സൂ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​തു ന​ഷ്ട​മാ​യി​ല്ല. പ​ണം സൂ​ക്ഷി​ച്ചി​രു​ന്ന ലോ​ക്ക​ർ തു​റ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​തു വി​ഫ​ല​മാ​യി. മു​റി​ക്കു​ള്ളി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ ത​ക​ർ​ത്ത​ശേ​ഷ​മാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. സ​പ്ലൈ​കോ ഓ​ഫീ​സി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ ഭി​ത്തി ഒ​രാ​ൾ​ക്ക് ക​ട​ന്നു​പോ​കാ​വു​ന്ന ത​ര​ത്തി​ൽ വ​ട്ട​ത്തി​ൽ തു​ര​ന്നാ​ണ് മോ​ഷ്ടാ​വ് അ​ക​ത്ത് പ്ര​വേ​ശി​ച്ച​ത്.

ന​ഗ​ര​ത്തി​ലെ സ്ഥാ​പ​ന​ത്തി​ൽ ന​ട​ന്ന മോ​ഷ​ണ​ത്തെ​തു​ട​ർ​ന്ന് വ്യാ​പാ​രി​ക​ളും ന​ഗ​ര​വാ​സി​ക​ളും ആ​ശ​ങ്ക​യി​ലാ​ണ്. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ൻ​പ് വ്യാ​പാ​രി​യെ​യും ഭാ​ര്യ​യെ​യും വീ​ട്ടി​ൽ കെ​ട്ടി​യി​ട്ട് ന​ട​ത്തി​യ വ​ൻ ക​വ​ർ​ച്ച​യി​ൽ അ​ന്ന് ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഈ ​കേ​സി​ൽ പ്ര​തി​ക​ൾ ശി​ക്ഷി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു. മോ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യ​തി​നു​ശേ​ഷം ഉ​ട​ൻ​ത​ന്നെ ട്രെ​യി​നി​ലും മ​റ്റും നാ​ടു​വി​ടു​ക​യാ​ണ് ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ മോ​ഷ്ടാ​ക്ക​ളു​ടെ രീ​തി. പി​ന്നീ​ട് അ​ടു​ത്ത മോ​ഷ​ണം ആ​സൂ​ത്ര​ണം ചെ​യ്താ​ണ് തി​രി​ച്ചെ​ത്തു​ക. സ​പ്ലൈ​കോ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് മോ​ഷ​ണ​ത്തി​ലും ഇ​ത്ത​രം ക​വ​ർ​ച്ചാ​സം​ഘ​ങ്ങ​ളെ​കു​റി​ച്ച് പോ​ലീ​സ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നു​ണ്ട്.